റിവർപ്ലെറ്റിന് തന്ത്രങ്ങൾ ഓതാൻ മാർട്ടിൻ ഡെമിഷെലിസ്

ഐതിഹാസികമായ തന്റെ റിവർപ്ലെറ്റ് കാലഘട്ടതിന്നശേഷം ഗയ്യാർഡോ ഒഴിച്ചിട്ട് പോയ മാനേജർ സ്ഥാനത്തേക്ക് മുൻ അർജന്റീനൻ താരം മാർട്ടിൻ ഡെമിഷെലിസ് എത്തി. നിലവിൽ ബയേൺ സെക്കന്റ് ടീം പരിശീലകൻ നാല്പത്തിയൊന്നുകാരനുമായി കരാറിൽ എത്തിയതായി റിവർപ്ലെറ്റ് അറിയിച്ചു. മൂന്ന് വർഷത്തേക്കാണ് നിലവിലെ കരാർ. ഗയ്യാർഡോയുടെ കീഴിൽ ടീം പുറത്തെടുത്ത മികവ് ആവർത്തിക്കുകയെന്ന ഭരിച്ച ഉത്തരവാദിത്വമാണ് മുൻ താരത്തിന്റെ ചുമലിൽ ഉള്ളത്.

അർജന്റീനക്ക് വേണ്ടി അൻപതോളം മത്സരങ്ങൾ കളിച്ചിട്ടുള്ള താരം സീനിയർ തലത്തിൽ അരങ്ങേറിയത് റിവർപ്ലെറ്റിലൂടെ ആയിരുന്നു. ഇപ്പോൾ ആദ്യമായി ഒരു മുൻനിര ക്ലബ്ബിന്റെ മാനേജർ ആവുന്നതും അതേ ക്ലബ്ബിലൂടെ തന്നെ എന്ന പ്രത്യേകതയും ഉണ്ട്. ബയേൺ, അത്ലറ്റികോ, സിറ്റി എന്നിവിടങ്ങളിൽ പന്ത് തട്ടിയ ശേഷം മലാഗയിൽ വെച്ചാണ് അദ്ദേഹം ബൂട്ടഴിക്കുന്നത്. മലാഗയിൽ അസിസ്റ്റ്ന്റ് കോച്ചായി തുടങ്ങിയ ഡെമിഷെലിസ് ബയേൺ അണ്ടർ-19, ബയേൺ സെക്കന്റ് ടീം എന്നിവരെയും പരിശീലിപ്പിച്ചു.