ഷർലെയുടെ ഗോളിന് പ്രീമിയർ ലീഗ് അവാർഡ്
ഫുൾഹാം താരം ആന്ദ്രെ ഷർലെ നേടിയ ഗോളിന് ജനുവരിയിലെ പ്രീമിയർ ലീഗ് ഗോൾ ഓഫ് ദി മന്ത് അവാർഡ്. ബേൺലിക്ക് എതിരെ താരം നേടിയ ലോങ് റേഞ്ച് ഗോളിനാണ് അവാർഡ്. ജീൻ മിക്കേൽ സീരിക്ക് ശേഷം ഈ സീസണിൽ ഇതേ അവാർഡ് നേടുന്ന രണ്ടാമത്തെ താരമാണ് ഷർലെ.
That touch, that finish 😍
This beauty from Andre Schurrle is @carling Goal of the Month for January#PLAwards pic.twitter.com/5u6t6RN1hH
— Premier League (@premierleague) February 8, 2019
തനിക്ക് അവാർഡ് നൽകിയ ഗോൾ കരിയറിലെ മികച്ച 3 ഗോളുകളിൽ ഒന്നാണ് എന്നാണ് താരം പ്രതികരിച്ചത്. വില്ലിയൻ, രാഷ്ഫോഡ്, അഗ്യൂറോ, കാലം വിൽസൻ എന്നിവരെ പിന്തള്ളിയാണ് ജർമ്മൻ താരം അവാർഡ് സ്വന്തമാക്കിയത്.