Premier League

റാഷ്‌ഫോർഡ് ജനുവരിയിലെ മികച്ച പ്രീമിയർ ലീഗ് താരം

പ്രീമിയർ ലീഗിലെ ജനുവരി മാസത്തിലെ ഏറ്റവും മികച്ച കളിക്കാരനായി മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം മാർക്സ് റാഷ്‌ഫോർഡിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ മാസം യുണൈറ്റഡിനായി തകർപ്പൻ ഫോമിലായിരുന്നു മർകസ് റാഷ്‌ഫോർഡ്. തന്റെ കരിയറിലെ ആദ്യത്തെ പ്ലയെർ ഓഫ് ദി മന്ത് പുരസ്കാരം ആണ് റാഷ്‌ഫോർഡ് സ്വന്തമാക്കിയത്.

https://twitter.com/premierleague/status/1093872224933724163

ജനവരിയിൽ യുണൈറ്റഡിന് വേണ്ടി നാല് മത്സരങ്ങൾ കളിച്ച റാഷ്‌ഫോർഡ് മൂന്നു ഗോളുകൾ നേടിയിരുന്നു. മൂന്നു ഗോളുകളും യുണൈറ്റഡിന്റെ വിജയം നിർണയിച്ച ഗോൾ ആയിരുന്നു എന്നതും പ്രത്യേകതയാണ്.

ജനുവരിയിലെ മികച്ച താരമായതിൽ അഭിമാനം ഉണ്ടെന്ന് റാഷ്‌ഫോർഡ് പറഞ്ഞു. ആരാധകരോടും സഹതാരങ്ങളോടും നന്ദി രേഖപ്പെടുത്താനും റാഷ്‌ഫോർഡ് മറന്നില്ല.