74 കിലോ വിഭാഗം യോഗ്യത റൗണ്ടില്‍ പുറത്തായി സുശീല്‍ കുമാര്‍

- Advertisement -

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് ഇന്ത്യയ്ക്ക് മോശം തുടക്കം. 74 കിലോ വിഭാഗത്തിന്റെ യോഗ്യത മത്സരത്തില്‍ ഇന്ത്യയുടെ സുശീല്‍ കുമാര്‍ പൊരുതി വീഴുകയായിരുന്നു. അസര്‍ബൈജാന്‍ താരത്തോടെ 9-11 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. ഇന്ന് 70 കിലോ വിഭാഗത്തില്‍ 0-7 എന്ന സ്കോറില്‍ ഇന്ത്യന്‍ താരം കരണ്‍ ഉസ്ബൈക്കിസ്ഥാന്റെ ഗുസ്തി താരത്തോട് പരാജയപ്പെട്ടിരുന്നു.

ഇന്നലെ പൂജ ഡണ്ട തന്റെ വെങ്കല മെഡല്‍ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു. വിനേഷ് ഫോഗട്ട് മാത്രമാണ് ഇതുവരെ ഇന്ത്യയ്ക്കായി മെഡല്‍ നേടിയത്. സാക്ഷി മാലിക്കും ഇന്നലെ മെഡല്‍ ഇല്ലാതെ മടങ്ങുകയായിരുന്നു. മറ്റൊരു മത്സരത്തില്‍ 125 കിലോ വിഭാഗത്തില്‍ സുമിത് മാലിക്കും പുറത്തായി.

Advertisement