യൂറോപ്പയിൽ നാണകെട്ട തോൽവിയുമായി ബൊറുസിയ മോഷൻഗ്ലാഡ്ബാക്ക്

- Advertisement -

യൂറോപ്പയിൽ വമ്പൻ തോൽവി ഏറ്റുവാങ്ങി ബൊറുസിയ മോഷൻഗ്ലാഡ്ബാക്ക്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ആസ്ട്രിയൻ ക്ലബ്ബായ വോൾഫ്സ്ബെർഗർ എഫ്സി പരാജയപ്പെടുത്തിയത്. ഗ്ലാഡ്ബാക്കിന്റെ ചരിത്രത്തിൽ ഹോമിലെ ഏറ്റവും വലിയ തോൽവി ആണ് ഇന്ന് അവരേറ്റു വാങ്ങിയത്. ആസ്ട്രിയൻ ഫസ്റ്റ് ഡിവിഷനിൽ നിലവിൽ പോയന്റ് നിലയിൽ മൂന്നാം സ്ഥാനക്കാരാണ് വോൾഫ്സ്ബെർഗ് എഫ്സി.

വോൾഫ്സ്ബെർഗറിന്റെ ചരിത്രത്തിലെ ആദ്യത്തെ യൂറോപ്യൻ ഗ്രൂപ്പ് സ്റ്റേജ് മത്സരമായിരുന്നു ഇന്നലത്തേത്. വെയിസ്മാൻ, റിറ്റ്മെയെർ, എന്നിവർക്ക് പുറമേ ലെയ്റ്റ്ഗെബ് ഇരട്ട ഗോളുകൾ വോൾഫ്സ്ബെർഗർ എഫ്സിക്ക് വേണ്ടി നേടി. ആർബി സാൽസ്ബർഗിന്റെ മുൻ പരിശീലകനായിരുന്നു കോച്ച് മാർക്കോ റോസ്. ഈ വമ്പൻ പരാജയം കോച്ചിന്റെ സ്ഥാനത്തിന് ഭീഷണിയാണ്. ആദ്യ പകുതിയിൽ തന്നെ 3 ഗോളുകൾ വാങ്ങിയതിനാൽ നാല് ഗോളിന്റെ നാണകെട്ട തോൽവി കാണാൻ അധികം ഗ്ലാഡ്ബാക്ക് ആരാധകർ ഗാലറിയിൽ ബാക്കിയുണ്ടായിരുന്നില്ല.

Advertisement