ഡബ്ല്യുടിടി സ്റ്റാര്‍ കണ്ടെന്റര്‍ ടൂര്‍ണ്ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ കടന്ന് സത്യനും മണികയും, രണ്ടാം റൗണ്ടിലെ എതിരാളികള്‍ ജപ്പാന്‍ താരങ്ങള്‍

ദോഹയില്‍ നടക്കുന്ന ഡബ്ല്യുടിടി സ്റ്റാര്‍ കണ്ടെന്റര്‍ ടൂര്‍ണ്ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ കടന്ന് ഇന്ത്യയുടെ സത്യന്‍ ജ്ഞാനശേഖരനും മണിക ബത്രയും. സത്യന്‍ ലോക റാങ്കില്‍ 40ാം സ്ഥാനത്തുള്ള ഇമ്മാന്വല്‍ ലെബെസ്സണിനെയാണ് പരാജയപ്പെടുത്തിയത്. 3-2 എന്ന സ്കോറിനാണ് സത്യന്റെ വിജയം.

സത്യന്‍ 9-11, 7-11, 11-7, 11-7, 11-4, 11-4 എന്ന സ്കോറിനാണ് ഫ്രാന്‍സിന്റെ താരത്തിനെ മികച്ച തിരിച്ചുവരവ് നടത്തി മറികടന്നത്. രണ്ടാം റൗണ്ടില്‍ ടോമോകാസു ഹാരിമോട്ടോയാണ് സത്യന്റെ എതിരാളി.

വനിത വിഭാഗത്തില്‍ മണിക ബത്ര ലോക റാങ്കിംഗില്‍ 57ാം സ്ഥാനത്തുള്ള ചെംഗ് സിയന്‍-സു വിനെ പരാജയപ്പെടുത്തിയാണ് രണ്ടാം റൗണ്ടില്‍ കടന്നത്. 3-0 ന് ആണ് ഇന്ത്യന്‍ താരത്തിന്റെ വിജയം.

തായ്പേയിയുടെ ചെംഗിനെ 11-5, 11-9, 11-9 എന്ന സ്കോറിനാണ് മണിക പരാജയപ്പെടുത്തിയത്. ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തുള്ള ജപ്പാന്റെ മിമ ഇറ്റോ ആണ് അടുത്ത റൗണ്ടില്‍ മണികയുടെ എതിരാളി.

Previous articleലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന് മുൻപ് 14 ദിവസം ഇന്ത്യൻ ടീം ക്വറന്റൈനിൽ ഇരിക്കും
Next articleപരിശീലകൻ എന്ന നിലയിൽ തന്റെ ഏറ്റവും മോശം സമയങ്ങളിൽ ഒന്നാണ് ഇതെന്ന് ക്ലോപ്പ്