പരിശീലകൻ എന്ന നിലയിൽ തന്റെ ഏറ്റവും മോശം സമയങ്ങളിൽ ഒന്നാണ് ഇതെന്ന് ക്ലോപ്പ്

20210308 115158

ഇന്നലെ ആൻഫീൽഡിൽ തുടർച്ചയായ ആറാം പരാജയം ഏറ്റുവാങ്ങിയ ലിവർപൂൾ പരിശീലകൻ ഈ കാലഘട്ടം തന്റെ പരിശീലക കരിയറിലെ ഏറ്റവും മോശം സമയങ്ങളിൽ ഒന്നാണ് എന്ന് പറഞ്ഞു. അത് സമ്മതിക്കാൻ തനിക്ക് മടിയുണ്ട് എങ്കിലും അതാണ് സത്യം എന്ന് ക്ലോപ്പ് പറഞ്ഞു. ഇതൊരു ഗംഭീര ടീമാണ്‌. അതിനു മാത്രം വിജയങ്ങളും ഈ ടീമിന് കിട്ടിയിട്ടുണ്ട്. പക്ഷെ ഇപ്പോൾ ഈ ടീം ഒരു പ്രത്യേക സാഹചര്യത്തിൽ പെട്ടിരിക്കുകയാണ് എന്നും ക്ലോപ്പ് പറഞ്ഞു.

ഈ ഘട്ടത്തിൽ നിന്നും ലിവർപൂൾ പൊരുതി തിരിച്ചുവരും എന്നും പരിശീലകൻ പറഞ്ഞു. ഈ സീസണിൽ ഒരിക്കൽ പോലും ഈ ടീമിന് താളം കിട്ടിയിരുന്നില്ല. തന്റെ താരങ്ങൾക്ക് മികവ് ഉണ്ട് എന്നും എന്നാൽ അത് പുറത്ത് കാണിക്കാൻ ആകുന്നില്ല എന്നും ക്ലോപ്പ് പറയുന്നു. ഈ സാഹചര്യം മാറ്റിമറിക്കാൻ ഒരു മാസ്റ്റർപീസ് തന്നെ വേണ്ടി വരും എന്നും അദ്ദേഹം പറഞ്ഞു.

Previous articleഡബ്ല്യുടിടി സ്റ്റാര്‍ കണ്ടെന്റര്‍ ടൂര്‍ണ്ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ കടന്ന് സത്യനും മണികയും, രണ്ടാം റൗണ്ടിലെ എതിരാളികള്‍ ജപ്പാന്‍ താരങ്ങള്‍
Next article2026 മുതല്‍ വനിത ഏകദിന-ടി20 ലോകകപ്പുകളില്‍ കൂടുതല്‍ ടീമുകളെ പങ്കെടുപ്പിക്കും – ഐസിസി