പെരേര ഡിയസ് ബെംഗളൂരു എഫ് സിയിലേക്ക്

Newsroom

Picsart 24 05 04 21 21 07 239
Download the Fanport app now!
Appstore Badge
Google Play Badge 1

ജോർഗെ പെരേര ഡിയസ് മുംബൈ സിറ്റി വിടും. മുംബൈ സിറ്റി താരത്തെ ബെംഗളൂരു എഫ് സി സ്വന്തമാക്കിയതായി പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. ഡിയസിന്റെ മുംബൈ സിറ്റിയിലെ കരാർ ഈ സീസണോടെ അവസാനിക്കും. ഡിയസ് ഐ എസ് എൽ ഫൈനലിൽ നിർണായക ഗോൾ നേടി അവരെ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു.

പെരേര ഡിയസ് 24 04 08 21 46 34 941

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായ ഡിയസ് അവസാന രണ്ട് സീസൺ ആയി മുംബൈ സിറ്റിക്ക് ഒപ്പം ഉണ്ട്. ഐ എസ് എല്ലിൽ ഇതുവരെ 58 മത്സരങ്ങളിൽ നിന്ന് 29 ഗോളുകൾ നേടുകയും 8 അസിസ്റ്റുകൾ സംഭാവന ചെയ്യുകയും ചെയ്ത താരമാണ് ഡിയസ്. ഈ സീസണിൽ 17 മത്സരങ്ങളിൽ നിന്ന് 10 ഗോളുകളും താരം നേടി.

കേരള ബ്ലാസ്റ്റേഴ്സിലൂടെ ആയിരുന്നു താരം ഇന്ത്യയിൽ എത്തിയത്. ബ്ലാസ്റ്റേഴ്സിനായി ആദ്യ സീസണിൽ എട്ട് ഗോളുകളും ഒരു അസിസ്റ്റും സംഭാവന ചെയ്യാൻ ഡിയസിനായിരുന്നു.