സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസിൽ പങ്കെടുക്കുന്നതിനുള്ള തിരുവനന്തപുരം ജില്ലാ ടീമുകളെ തെരഞ്ഞെടുക്കുന്നു

Kerala Masters

2021 ഡിസംബർ 10 മുതൽ 12 വരെ കൊല്ലം ജില്ലയിൽ നടക്കുന്ന സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസിൽ പങ്കെടുക്കുന്നതിനുള്ള തിരുവനന്തപുരം ജില്ലാ ടീമുകളെ തെരഞ്ഞെടുക്കുന്നു. അത്ലറ്റിക്സ്, ആർച്ചറി, ബാഡ്മിന്റൺ, ബാസ്കറ്റ്ബാൾ, സൈക്ലിംഗ്, ഹാൻഡ്ബാൾ, ഫുട്ബോൾ, ഹോക്കി, കബഡി, നീന്തൽ, ഷൂട്ടിംഗ്, ടെന്നീസ്, ടേബിൾ ടെന്നീസ്, വോളീബോൾ, വെയിറ്റ് ലിഫ്റ്റിങ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.

പങ്കെടുക്കാൻ താല്പര്യമുള്ള വ്യക്തികളും ടീമുകളും 13.11.2021 ശനിയാഴ്ച രാവിലെ 8 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 7012631045, 8907665366 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

Previous articleപാലക്കാട് ജില്ലയിൽ ഡിസംബറിൽ സെവൻസ് ടൂർണമെന്റുകൾ തുടങ്ങും
Next articleഅൻസു ഫതിയുടെ പരിക്ക് സാരമുള്ളതല്ല, രണ്ടാഴ്ച കൊണ്ട് തിരികെയെത്തും