പാലക്കാട് ജില്ലയിൽ ഡിസംബറിൽ സെവൻസ് ടൂർണമെന്റുകൾ തുടങ്ങും

സെവൻസ് ഫുട്ബോൾ അസോസിയേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി യോഗം ഇന്നലെ (നവംബർ 9) ഷൊർണ്ണൂർ ജ്വാല ക്ലബ്ബിൽ വെച്ച് ചേർന്നു. യോഗം SFA സംസ്ഥാന പ്രസിഡണ്ട് കെ എം ലെനിൻ ഉദ്ഘാടനം ചെയ്തു. SFA പാലക്കാട് ജില്ലാ പ്രസിഡണ്ട് ചേറുക്കുട്ടി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. SFA പാലക്കാട് ജില്ലാ ട്രഷറർ കൃഷ്ണൻ കുട്ടി, SFA സംസ്ഥാന ജോയിന്റ് സെക്രട്ടറി ജിംഖാന അൻവർ എന്നിവർ സംസാരിച്ചു. SFA പാലക്കാട് ജില്ലാ സെക്രട്ടറി വാഹീദ് കുപ്പൂത്ത് സ്വാഗതവും, SFA സംസ്ഥാന കമ്മിറ്റി അംഗം ഹാരീസ് ചെർപ്പുള്ളശ്ശേരി നന്ദിയും രേഖപ്പെടുത്തി.
സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിക്കുകയാണെങ്കിൽ ഒറ്റപ്പാലം, മണ്ണാർക്കാട്, കുപ്പൂത്ത്, ചെർപ്പുള്ളശ്ശേരി, എടത്തനാട്ടുകര എന്നിവടങ്ങിൽ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റുകൾ 2021 ഡിസംബർ മുതൽ , ആരംഭിക്കുവാൻ യോഗത്തിൽ തീരുമാനമായി. SFAയിൽ അഫിലേയ്റ്റ് ചെയ്ത ക്ലബ്ബുകളായ സോക്കർ ഷൊർണ്ണൂർ, അൽ മദീന ചെർപ്പുള്ളശ്ശേരി , FC കൂപ്പൂത്ത്, ലിൻഷ മണ്ണാർക്കാട് എന്നീ ടീമുകൾ ടൂർണ്ണമെന്റുകളുടെ ഭാഗമാകും

Previous articleലോകകപ്പ് യോഗ്യത ഉറപ്പിക്കാ‌ൻ ബ്രസീലും അർജന്റീനയും
Next articleസംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസിൽ പങ്കെടുക്കുന്നതിനുള്ള തിരുവനന്തപുരം ജില്ലാ ടീമുകളെ തെരഞ്ഞെടുക്കുന്നു