ബോൾട്ടിനേക്കാൾ വേഗതയിൽ ഓടിയ ശ്രീനിവാസ് ഇനി ഇന്ത്യക്ക് വേണ്ടി ഓടും!!

- Advertisement -

ലോകത്തെ ഏറ്റവും വേഗതയേറിയ താരമായ ഉസൈൻ ബോൾട്ടിനേക്കാൾ വേഗത്തിൽ ഓടി ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യക്കാരനായ ശ്രീനിവാസ ഗൗഡ. കഴിഞ്ഞ ദിവസം മാംഗ്ലൂരിൽ നടന്ന കാളയോട്ടത്തിൽ ആയിരുന്നു ശ്രീനിവാസ ലോകറെക്കോർഡ് മറികടന്നത്. അദ്ദേഹം 100 മീറ്റർ ഓടാൻ എടുത്തത് വെറും 9.55 സെക്കൻഡുകൾ മാത്രം. 9.58 സെക്കൻഡുകളാണ് ഉസൈൻ ബോൾട്ടിന്റെ ലോക റെക്കോർഡ്.

കർണാടകയിലെ‌ മഡ്ബിദ്രി ഗ്രാമത്തിലെ ശ്രീനിവാസ ചളി നിറഞ്ഞ പാടത്തു കൂടിയാണ് ഇത്ര വേഗത്തിൽ ഓടിയത്. കാളയ്ക്ക് ഒപ്പം 142.5 മീറ്റർ ഓടാൻ ശ്രീനിവാസ എടുത്തത് 13.62 സെക്കൻഡുകൾ മാത്രം ആയിരുന്നു. എന്തായാലും ലോക ശ്രദ്ധ നേടിയ ശ്രീനിവാസയെ ഇന്ത്യൻ ഗവൺമെന്റ് ഏറ്റെടുക്കുകയാണ്. കായിക മന്ത്രിയായ കിറൻ റിജിജു ശ്രീനിവസയെ ബന്ധപ്പെട്ടതായും അദ്ദേഹത്തെ സായി കേന്ദ്രത്തിൽ എത്തിച്ച് ട്രയൽസ് നടത്താനും തീരുമാനിച്ചു.

അതിനു ശേഷം കൂടുത പ്രൊഫഷണൽ ട്രെയിനിങുകളും ശ്രീനിവാസയ്ക്ക് നൽകും. ഇന്ത്യക്ക് വേണ്ടി ട്രാക്കിലേക്ക് ശ്രീനിവാസ ഇറങ്ങുന്നതാണ് ഇന്ത്യൻ ജനത കാത്തിരിക്കുന്നത്.

Advertisement