ഏഷ്യന്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സൗരഭ് ചൗധരിയ്ക്ക് വെള്ളി മെഡല്‍

പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ സൗരഭ് ചൗധരി. സൗരഭിന്റെ പേരിലുള്ള ലോക റെക്കോര്‍ഡായ 246.3 പോയിന്റ് മറികടന്ന് പുതിയ ലോക റെക്കോര്‍ഡ് സൃഷ്ടിച്ച വടക്കന്‍ കൊറിയയുടെ താരമാണ് സ്വര്‍ണ്ണം സ്വന്തമാക്കിയത്. 246.5 പോയിന്റാണ് പുതിയ ലോക റെക്കോര്‍ഡ്. ഇന്ത്യയുടെ മറ്റൊരു താരമായ അഭിഷേക് വര്‍മ്മ അഞ്ചാം സ്ഥാനത്ത് മാത്രമേ എത്തിയുള്ളു.

Previous articleU-17 വനിതാ ചാമ്പ്യൻഷിപ്പ് ഇന്ന് മുതൽ
Next articleVARനെ വിമർശിച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ജോസെ മൗറിനോ