VARനെ വിമർശിച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ജോസെ മൗറിനോ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിലെ VARനെ വിമർശിച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ജോസെ മൗറിനോ. ലിവർപൂൾ – മാഞ്ചസ്റ്റർ സിറ്റി മത്സരത്തിന് ശേഷമാണ് വിമർശനവുമായി മൗറിനോ രംഗത്തെത്തിയത്. VARന് സ്ഥിരത ഇല്ലെന്നായിരുന്നു മൗറിനോയുടെ പ്രധാന ആരോപണം. ഇന്നലെ ലിവർപൂൾ നേടിയ ആദ്യ രണ്ട് ഗോളുകളും വിമർശന വിദേയമായിരുന്നു.

ആദ്യ ഗോൾ ഫാബിഞ്ഞോ നേടുന്നതിന് മുൻപ് മാഞ്ചസ്റ്റർ സിറ്റിക്ക് അനുകൂലമായി പെനാൽറ്റി ലഭിക്കേണ്ടതായിരുന്നു. രണ്ടാമത്തെ ഗോൾ ലിവർപൂൾ താരം സല നേടുമ്പോൾ ചെറിയ തോതിൽ ഓഫ് സൈഡ് ആയിരുന്നെന്നും വിമർശനം ഉണ്ടായിരുന്നു. തുടർന്നാണ് മൗറിനോയുടെ പ്രതികരണം.

VAR സംവിധാനത്തിന് സ്ഥിരത ഇല്ല എന്നതായിരുന്നു മൗറിനോയുടെ പ്രധാന ആരോപണം. ഒരു ആഴ്ച പെനാൽറ്റി കൊടുക്കുന്ന സംഭവം അടുത്ത ആഴ്ച പെനാൽറ്റി കൊടുക്കുന്നില്ലെന്നും മുൻ ചെൽസി പരിശീലകൻ കൂടിയായ മൗറിനോ പറഞ്ഞു. അത് തന്നെ വല്ലാതെ നിരാശപെടുത്തുന്നുണ്ടെന്നും മൗറിനോ പറഞ്ഞു