ഭാക്കറിനേറ്റ തിരിച്ചടിയ്ക്ക് ആശ്വാസമായി രാഹിയുടെ സ്വര്‍ണ്ണം, ഒളിമ്പിക്സ് യോഗ്യത

- Advertisement -

മ്യൂണിച്ച് ഷൂട്ടിംഗ് ലോകകപ്പില്‍ മനു ഭാക്കര്‍ പിസ്റ്റള്‍ പണി മുടക്കിയതിനാല്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അതേ മത്സരത്തില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തി രാഹി സര്‍ണോബട്ട്. 25 മീറ്റര്‍ പിസ്റ്റള്‍ ഇവന്റില്‍ സ്വര്‍ണ്ണം നേടിയ താരം ഇതോടെ ടോക്കിയോ ഒളിമ്പിക്സിനു താരം യോഗ്യത നേടി. നേരത്തെ ഇരുവരും ഫൈനലിലേക്ക് നാല്, അഞ്ച് സ്ഥാനക്കാരായാണ് യോഗ്യത നേടിയത്.

മനു ഭാക്കര്‍ മത്സരത്തില്‍ ലീഡിലായിരുന്നപ്പോളാണ് അവസാന നിമിഷം തോക്കിന്റെ പ്രവര്‍ത്തനത്തിലെ പിഴവ് താരത്തിനു തിരിച്ചടിയായത്. ഇല്ലായിരുന്നുവെങ്കില്‍ രണ്ട് ക്വാട്ടയും സ്വന്തമാക്കി ഇന്ത്യന്‍ താരങ്ങള്‍ ഒളിമ്പിക്സിനു എത്തുമായിരുന്നു. മത്സരത്തിനിടെ രണ്ടാം തവണ തോക്കിന്റെ പ്രവര്‍ത്തനത്തില്‍ പ്രശ്നം നേരിട്ടതോടെയാണ് മനു ഭാക്കറിനെ മത്സരത്തില്‍ നിന്ന് പുറത്താക്കിയത്.

Advertisement