അടിച്ച് തകര്‍ത്ത് ജേസണ്‍ റോയ്, 17 ഓവറില്‍ വിജയം ഉറപ്പാക്കി ഇംഗ്ലണ്ട്

- Advertisement -

അഫ്ഗാനിസ്ഥാനെതിരെ അനായാസ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. വിജയിക്കുവാന്‍ നേടേണ്ടിയിരുന്ന 161 റണ്‍സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 17.3 ഓവറിലാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഒന്നാം വിക്കറ്റില്‍ ജേസണ്‍ റോയിയും ജോണി ബൈര്‍സ്റ്റോയും കൂടി 77 റണ്‍സ് നേടിയ ശേഷം 39 റണ്‍സ് നേടിയ ബൈര്‍സ്റ്റോയെ മുഹമ്മദ് നബി പുറത്താക്കിയെങ്കിലും 84 റണ്‍സ് കൂട്ടുകെട്ടുമായി റോയിയും റൂട്ടും ഇംഗ്ലണ്ടിനെ 9 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു.

46 പന്തില്‍ 89 റണ്‍സ് നേടിയ ജേസണ്‍ റോയ് 11 ഫോറും 4 സിക്സുമാണ് നേടിയത്. അതേ സമയം ജോ റൂട്ട് 29 റണ്‍സുമായി പുറത്താകാതെ നിന്നു.

Advertisement