Home Tags Tokyo Olympics

Tag: Tokyo Olympics

സെയിലിംഗില്‍ ടോക്കിയോ ഒളിമ്പിക്സ് യോഗ്യത സ്വന്തമാക്കി ഇന്ത്യന്‍ താരങ്ങള്‍

ഇന്ത്യന്‍ താരങ്ങളായ നേത്ര കുമനന്‍, വിഷ്ണു ശരവണന്‍, വരുണ്‍ താക്കര്‍, കെസി ഗണപതി എന്നിവര്‍ ടോക്കിയോ ഒളിമ്പിക്സ് യോഗ്യത നേടി. നേത്ര ലേസര്‍ റേഡിയല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനക്കാരിയായാണ് യോഗ്യത നേടിയത്. സെയിലിംഗില്‍...

ടോക്കിയോ ഒളിമ്പിക്സ് പുതിയ തീയ്യതി പ്രഖ്യാപിച്ചു

2020ല്‍ നടക്കാനിരുന്ന ടോക്കിയോ ഒളിമ്പിക്സ് കൊറോണ വ്യാപനം മൂലം അടുത്ത വര്‍ഷത്തേക്ക് നേരത്തെ അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി മാറ്റിയിരുന്നു. ഇന്ന് അടുത്ത വര്‍ഷം നടക്കുന്ന ഗെയിംസിന്റെ തീയ്യതി കമ്മിറ്റി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം...

ഒടുവില്‍ അംഗീകാരം, ഒളിമ്പിക്സ് അടുത്ത വര്‍ഷത്തേക്ക് നീക്കി

ടോക്കിയോ ഒളിമ്പിക്സ് അടുത്ത വര്‍ഷത്തേക്ക് മാറ്റുവാന്‍ തീരുമാനിച്ച് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി. നേരത്തെ തന്നെ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പല രാജ്യങ്ങള്‍ തങ്ങള്‍ സംഘത്തെ അയയ്ക്കില്ലെന്നും പല രാജ്യങ്ങള്‍ ഗെയിംസ് മാറ്റി വയ്ക്കണമെന്നും...

ഇനിയും വൈകരുത്, ടോക്കിയോ ഒളിമ്പിക്സ് മാറ്റണമെന്ന് അമേരിക്കയും ന്യൂസിലാണ്ടും

ടോക്കിയോ ഒളിമ്പിക്സ് നീട്ടി വയ്ക്കണമെന്ന ആവശ്യവുമായി യുഎസ് ഒളിമ്പിക്ക് കമ്മിറ്റിയും ന്യൂസിലാണ്ട് കമ്മിറ്റിയും. കാനഡ തങ്ങള്‍ ഒളിമ്പിക്സിനില്ലെന്നും ഓസ്ട്രേലിയ ഒളിമ്പിക്സ് നീട്ടണമെന്നും ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ ഈ നീക്കം. നാലായിരത്തോളം ഒളിമ്പിക്സ് പാരാലിമ്പിക്സ്...

ഈ സാഹചര്യത്തില്‍ ഒളിമ്പിക്സ് നടത്തുക ദുഷ്കരം

ടോക്കിയോ ഒളിമ്പിക്സുമായി മുന്നോട്ട് പോകുക രാജ്യത്തിന് ദുഷ്കരമാണെന്ന് അറിയിച്ച് ജപ്പാന്‍ പ്രധാന മന്ത്രി ഷിന്‍സോ അബേ. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ടോക്കിയോ ഒളിമ്പിക്സ് മാറ്റി വയ്ക്കേണ്ടി വരുമെന്ന് അബേ പറഞ്ഞത്. അത്‍ലറ്റുകളുടെ സുരക്ഷ...

കാനഡയ്ക്ക് പിന്നാലെ ഓസ്ട്രേലിയയും, താരങ്ങളോട് 2021ലേക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുവാന്‍ നിര്‍ദ്ദേശം

ടോക്കിയോ ഒളിമ്പിക്സ് 2020ല്‍ നടക്കില്ലെന്നും 2021ല്‍ നടക്കുന്ന ഒളിമ്പിക്സിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുവാന്‍ താരങ്ങളോട് നിര്‍ദ്ദേശം നല്‍കി ഓസ്ട്രേലിയയുടെ ഒളിമ്പിക്സ് കമ്മിറ്റി. ഇത് ഒളിമ്പിക്സിന് ഇപ്പോള്‍ ഈ കൊറോണ കാലത്ത് തങ്ങള്‍ ടീം അയയ്ക്കില്ലെന്ന...

ഒളിമ്പിക്സ് യോഗ്യത ഉറപ്പാക്കി മേരി കോം ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ വനിത ബോക്സര്‍മാര്‍, സാക്ഷി ചൗധരി...

ഏഷ്യ ഓഷ്യാന ബോക്സിംഗ് യോഗ്യത മത്സരങ്ങളിലെ പ്രകടനത്തിലൂടെ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി നാല് ഇന്ത്യന്‍ വനിത ബോക്സര്‍മാര്‍. അഞ്ച് താരങ്ങളില്‍ ഒരാള്‍ മാത്രമാണ് യോഗ്യ നേടാനാകാതെ മടങ്ങിയത്. 48-51 കിലോ വിഭാഗത്തില്‍...

രവികുമാറിന് പിന്നാലെ ബജ്റംഗ് പൂനിയയും ടോക്കിയോ ഒളിമ്പിക്സിന്

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ 65 കിലോ വിഭാഗം മത്സരത്തിന്റെ സെമിയിലെത്തിയ ബജ്റംഗ് പൂനിയയ്ക്ക് ഒളിമ്പിക്സ് യോഗ്യത. ഇന്ത്യയ്ക്കായി ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടുന്ന മൂന്നാമത്തെ താരമാണ് ബജ്റംഗ് പൂനിയ. വടക്കന്‍ കൊറിയയുടെ ജോംഗ്...

രവികുമാറും ടോക്കിയോയിലേക്ക്, മുന്‍ ലോക ചാമ്പ്യനെ വീഴ്ത്തി സെമിയിലേക്ക്

ടോക്കിയോ ഒളിമ്പിക്സില്‍ ഗുസ്തിയില്‍ യോഗ്യത നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി രവികുമാര്‍. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ മുന്‍ ലോക ചാമ്പ്യനായ ജപ്പാന്റെ യൂക്കി തകാഹാഷിയെ 6-1 എന്ന സ്കോറിന് കീഴടക്കിയാണ്...

വെങ്കല മെഡല്‍ മത്സരത്തിന് അര്‍ഹത നേടി വിനേഷ് ഫോഗട്ട്, ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിന്റെ 53 കിലോ വിഭാഗം പ്രീക്വാര്‍ട്ടറില്‍ ഇന്നലെ പരാജയപ്പെട്ടുവെങ്കിലും റെപ്പേഷാഗേയിലൂടെ വെങ്കലത്തിന് വേണ്ടി പോരാടുവാനുള്ള അവസരം ലഭിച്ച വിനേഷ് ഫോഗട്ട് നിലവിലെ വെള്ളി മെഡല്‍ ജേതാവായ സാറ ഹില്‍ഡേബ്രാണ്ടടിനെ 8-2...

ടോക്കിയോ ഒളിമ്പിക്സ്, ഹോക്കി യോഗ്യതയ്ക്കുള്ള ഇന്ത്യയുടെ എതിരാളികളെ അറിയാം

2020 ടോക്കിയോ ഒളിമ്പിക്സിലെ ഹോക്കി യോഗ്യതയ്ക്കായി ഇന്ത്യയുടെ എതിരാളികള്‍ ആയി. പുരുഷ വിഭാഗത്തില്‍ റഷ്യയെയും വനിത വിഭാഗത്തില്‍ യുഎസ്എയും ആണ് ടീം നേരിടുക. വനിത വിഭാഗത്തില്‍ കാനഡയും കൊറിയയും ബെല്‍ജിയവുമായിരുന്നു ഡ്രോയിലുണ്ടായിരുന്ന മറ്റ്...

ഭാക്കറിനേറ്റ തിരിച്ചടിയ്ക്ക് ആശ്വാസമായി രാഹിയുടെ സ്വര്‍ണ്ണം, ഒളിമ്പിക്സ് യോഗ്യത

മ്യൂണിച്ച് ഷൂട്ടിംഗ് ലോകകപ്പില്‍ മനു ഭാക്കര്‍ പിസ്റ്റള്‍ പണി മുടക്കിയതിനാല്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അതേ മത്സരത്തില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തി രാഹി സര്‍ണോബട്ട്. 25 മീറ്റര്‍ പിസ്റ്റള്‍ ഇവന്റില്‍ സ്വര്‍ണ്ണം നേടിയ താരം...

ഒളിമ്പിക്സ് യോഗ്യത പ്രതീക്ഷയുമായി രാഹി സര്‍ണോബാട്ടും മനു ഭാക്കറും

മ്യൂണിച്ച് ഷൂട്ടിംഗ് ലോകകപ്പിന്റെ 25മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിന്റെ ഫൈനലില്‍ എത്തിയതോടെ ഒളിമ്പിക്സ് യോഗ്യതയ്ക്ക് അരികിലെത്തി ഇന്ത്യയുടെ മനു ഭാക്കറും രാഹി സര്‍ണോബോട്ടും. രണ്ട് യോഗ്യത സ്ഥാനങ്ങളാണ് ഫൈനലിലെ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടുവാനായാല്‍...

ഹിമ ദാസ് ആസമിന്റെ സ്പോര്‍ട്സ് അംബാസിഡര്‍, 50 ലക്ഷം രൂപ പാരിതോഷികം

ഇന്ത്യയുടെ ഏറ്റവും പുതിയ അത്‍ലറ്റിക്സ് താരോദയമായ ഹിമ ദാസിനെ അനുമോദിച്ച് ജന്മ നാട്. താരത്തെ ആസമിന്റെ സ്പോര്‍ട്സ് അംബാസിഡറായി പ്രഖ്യാപിച്ച ആസം മുഖ്യ മന്ത്രി സര്‍ബാനന്ദ സോനോവാല്‍ 50 ലക്ഷത്തിന്റെ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു....
Advertisement

Recent News