10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ക്വാളിഫിക്കേഷന്‍ റൗണ്ട്, യോഗ്യത നേടി മനു ഭാക്കര്‍/സൗരഭ് ചൗധരി ടീം, യശസ്വിനി – അഭിഷേക് കൂട്ടുകെട്ട് പുറത്ത്

Manusourabh

10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ക്വാളിഫിക്കേഷന്‍ റൗണ്ടിൽ രണ്ടാം റൗണ്ടിൽ കടന്ന് ഇന്ത്യയുടെ മനു ഭാക്കര്‍ – സൗരഭ് ചൗധരി കൂട്ടുകെട്ട്. ഒന്നാം റാങ്കുകാരായി യോഗ്യത നേടിയ ഇവര്‍ 582 -26x പോയിന്റ് നേടിയാണ് രണ്ടാം റൗണ്ടിൽ പ്രവേശിച്ചത്.

അതേ സമയം ഇന്ത്യയുടെ മറ്റൊരു ജോഡിയായ യശസ്വിനി ദേശ്വാൽ – അഭിഷേക് വര്‍മ്മ കൂട്ടുകെട്ട് ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. 564-10x പോയിന്റാണ് ഇവര്‍ നേടിയത്. 17ാം സ്ഥാനക്കാരായാണ് ഇവര്‍ ഫിനിഷ് ചെയ്തത്

രണ്ടാം റൗണ്ടിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ സ്വര്‍ണ്ണ മെഡൽ മത്സരത്തിനും മൂന്നും നാലും സ്ഥാനക്കാര്‍ വെങ്കലത്തിനായുള്ള മത്സരത്തിനും യോഗ്യത നേടും.

Previous articleകണക്കിൽ ഡോക്റ്ററേറ്റ്, ഒളിമ്പിക്‌സിൽ സ്വർണ മെഡൽ! അവിശ്വസനീയം ഈ നേട്ടം.
Next articleആതിഥേയരെ ചുരുട്ടിക്കെട്ടി ഓസ്ട്രേലിയ, 152 റൺസിന് പുറത്താക്കിയ ശേഷം 6 വിക്കറ്റ് വിജയം