സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ പത്രോസ് പി മത്തായി അന്തരിച്ചു

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടറും കേരള യൂണിവേഴ്സിറ്റി മുൻ കായിക വകുപ്പ് മേധാവിയും ആയിരുന്ന ശ്രീ. പത്രോസ് പി മത്തായി ഇന്നലെ രാത്രി അന്തരച്ചു. പ്രഗത്ഭനായ ഒരു കായിക അധ്യാപകനും സംഘാടകനുമായിരുന്നു. കേരള സർവകലാശാല കായികവകുപ്പ് മേധാവിയായി അനേകം കായിക താരങ്ങളെ കൈപിടിച്ച് ഉയർത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. 1987 ൽ 2015ലും കേരളത്തിൽ വച്ചു നടന്ന ദേശീയ ഗയിംസിന്റെ ടെക്നിക്കൽ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട് . സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിച്ച് ഭാരതത്തിന്റെ കായിക മേഖലയ്ക്ക് നിസ്തുലമായ സംഭാവനകൾ നൽകുവാൻ  അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. കേരള ഒളിമ്പിക് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ് രാജീവ് അനുശോചനം രേഖപ്പെടുത്തി.