തിരിയുടെ ശസ്ത്രക്രിയ വിജയകരം

എ ടി കെ മോഹൻ ബഗാന്റെ താരം തിരിയുടെ ശസ്ത്രക്രിയ വിജയകരം. താരത്തിന്റെ പരിക്ക് മാറാനായി മുട്ടിനാണ് ശസ്ത്രക്രിയ നടത്തിയത്. താൻ ശരിയായ പാതയിൽ ആണെന്നും തിരിച്ചുവരവിന്റെ ആദ്യ ചുവടാണ് ഇതെന്നും തിരി ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. എഫ് എഫ് സി കപ്പിൽ ഗോകുലത്തെ നേരിടുന്നതിന് ഇടയിൽ ആയിരുന്നു തിരിക്ക് പരിക്കേറ്റത്.
20220610 122605
തിരിക്ക് അതിനു ശേഷം എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ചിരുന്നില്ല. തിരിക്ക് എ സി എൽ ഇഞ്ച്വറി ആണ്. ആറ് മാസം എങ്കിലും മോഹൻ ബഗാൻ താരം പുറത്ത് ഇരിക്കേണ്ടി വരും എന്നാണ് കരുതുന്നത്. അടുത്ത സീസൺ പകുതിക്ക് എങ്കിലും തിരി തിരികെയെത്തും എന്ന പ്രതീക്ഷയിലാണ് എ ടി കെ.