ട്രെസഗെ ആസ്റ്റൺ വില്ല വിടും

ആസ്റ്റൺ വില്ല താരം മഹ്മുദ് ട്രെസെഗെ ക്ലബ് വിടും. 2023 വേനൽക്കാലത്ത് ട്രെസഗെയുടെ കരാർ അവസാനിക്കാനിരിക്കുകയാണ്. ക്ലബ് ട്രെസഗെയെ ട്രാൻസ്ഫർ ലിസ്റ്റ് ചെയ്തിട്ടുണ്ട്. കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് ഒമ്പത് മാസത്തോളം പുറത്തായിരുന്ന ട്രെസഗെ കഴിഞ്ഞ സീസണിൽ തിരികെ എത്തി എങ്കിലും വില്ലയിൽ അവസരം കിട്ടിയിരുന്നില്ല.

ജനുവരിയിൽ ട്രെസെഗയെ തുർക്കി ക്ലബായ ഇസ്താംബുൾ ബസക്‌സെഹിറിലേക്ക് ആറ് മാസത്തെ ലോണിൽ ആസ്റ്റണൺ വില്ല അയച്ചു. അവുടെ 13 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ നേടുകയും നാല് അസിസ്റ്റുകൾ നൽകുകയും ചെയ്തുകൊണ്ട് 26-കാരൻ ഫോമിലേക്ക് ഉയർന്നു. ഇപ്പോൾ തുർക്കി ക്ലബുകൾ തന്നെയാണ് താരത്തിനായി രംഗത്ത് ഉള്ളത്. ട്രാബ്സോൻസ്പോർ ആകും താരത്തെ സ്വന്തമാക്കുക എന്നാണ് സൂചനകൾ. 2019ൽ ആയിരുന്നു ട്രെസഗെ ആസ്റ്റൺ വില്ലയിൽ എത്തിയത്.