മാസ്റ്റേഴ്സ് ഗയിംസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന നാലാമത് സംസ്ഥാന മാസ്റ്റേഴ്സ് ഗയിംസ് ഡിസംബർ 3 മുതൽ 11 വരെ എറണാകുളം,തൃശൂർ, കണ്ണൂർ, മാഹി എന്നിവിടങ്ങളില്‍ നടക്കും. അത്ലറ്റിക്ക്, ആർച്ചറി , ബാഡ്മിന്റൺ, ബാസ്റ്റക്ബാള്‍, ഫുട്ബാള്‍, കബഡി, ഹാന്‍ഡ് ബാള്‍, ഹോക്കി, പോർലിഫ്റ്റിംഗ്, വെയ്‌റ്റ്ലിഫ്റ്റിംഗ്, നീന്തൽ, ഷൂട്ടിങ്, വോളിബാൾ, ടേബിൾ ടെന്നീസ്, ലോൺ ടെന്നീസ് എന്നീ ഇനങ്ങളില്‍ ആണ് മത്സരങ്ങൾ നടക്കുന്നത്. 30 വയസിന് മുകളിൽ പ്രായമുള്ള മൂവായിരത്തോളം കായിക താരങ്ങൾ വിവിധ പ്രായ വിഭാഗങ്ങളിലായി മത്സരങ്ങളിൽ പങ്കെടുക്കും. സംസ്ഥാന ഗയിംസിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന കായിക താരങ്ങൾ, 2023 ജനുവരിയിൽ ഒറീസ്സയിൽ വച്ച് നടക്കുന്ന ദേശീയ മാസ്റ്റേഴ്സ് ഗയിംസിൽ പങ്കെടുക്കും.
2022 ഡിസംബർ 03ന് രാവിലെ ൯ മണിക്ക് കൊച്ചി റീജിയണല്‍ സ്പോർട്സ് സെന്ററിൽ ബഹു. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ടെന്നീസ് മത്സരങ്ങൾ ഉത്ഘാടനം നിർവ്വഹിക്കുന്നതോടെ മത്സരങ്ങൾക്ക് തുടക്കമാകും. 2022 ഡിസംബർ 10ന് തലശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ ബഹു.സ്പീക്കർ എ.എൻ.ഷംസീർ ഗെയിംസിന്റെ ഔപചാരിക ഉത്ഘാടനം നിർവ്വഹിക്കും. ഉത്ഘാടന സമാപന ചടങ്ങുകളിൽ എംപിമാർ, എംഎൽഎമാർ, മേയർ, ജനപ്രതിനിധികൾ, കായിക പ്രതിഭകൾ എന്നിവർ പങ്കെടുക്കും.
മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ കേരള പ്രസിഡന്റ് ജോർജ് ബി വര്ഗീസ്, ജനറൽ സെക്രട്ടറി അബ്ദുൽ കരീം, സീനിയർ ജോയിന്റ് സെക്രട്ടറി ഷിബു കെ ഹോർമിസ്, ജോയിന്റ് സെക്രട്ടറി തോമസ് ബാബു, കണ്‍വീനര്‍ ഷെനു ഗോപാൽ എന്നിവർ ഇന്ന് നടന്ന വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.