അവസാനം ബ്രസീലും ഖത്തർ മണ്ണിൽ എത്തി

ഖത്തർ ലോകകപ്പിനായി ബ്രസീലും ഖത്തറിലേക്ക് എത്തി. ശനിയാഴ്ച രാത്രി വൈകിയാണ് കാനറിപ്പട ദോഹയിൽ വിമാനൻ ഇറങ്ങിയറ്റ്ഗ്. ഇറ്റലിയിലെ ടൂറിനിൽ നിന്നും വിമാനം കയറിയ ബ്രസീൽ പ്രാദേശിക സമയം ഏകദേശം 11 മണിക്ക് ആണ് വിമാനം ഇറങ്ങിയത്‌. ഖത്തർ ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളിൽ ഏറ്റവും അവസാനം ഖത്തറിലേക്ക് എത്തുന്ന ടീമാണ് ബ്രസീൽ.

ഖത്തർ 22 11 20 10 43 50 888

നെയ്മർ, വിനീഷ്യസ് ജൂനിയർ തുടങ്ങി ലോക ഫുട്ബോൾ ഉറ്റു നോക്കുന്ന നിരവധി താരങ്ങൾ അടങ്ങുന്ന സംഘം അവസാന ഒരാഴ്ച ആയി ടൂറിനിൽ പരിശീലനം നടത്തുക ആയിരുന്നു‌.

റഷ്യയിൽ നടന്ന 2018 പതിപ്പിൽ ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തോട് തോറ്റ ബ്രസീൽ ഇത്തവണ കിരീടം തന്നെയാണ് ലക്ഷ്യമിടുന്നത്‌.. അടുത്ത വ്യാഴാഴ്ച സെർബിയയ്‌ക്കെതിരെ ആണ് ബ്രസീലിന്റെ ആദ്യ മത്സരം.