അവസാന നിമിഷം കാലിടറി തമിഴ് തലൈവാസ്, ബംഗാള്‍ വാരിയേഴ്സിനു 7 പോയിന്റ് വിജയം

ആവേശകരമായ മത്സരത്തില്‍ തമിഴ് തലൈവാസിനെ കീഴടക്കി ബംഗാള്‍ വാരിയേഴ്സ്. 28-21 എന്ന സ്കോറിനാണ് ബംഗാള്‍ വാരിയേഴ്സിന്റെ വിജയം. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിലകൊണ്ടപ്പോളും 1 പോയിന്റിന്റെ നേരിയ ലീഡ് ബംഗാള്‍ സ്വന്തമാക്കിയിരുന്നു. 11-10നു ആയിരുന്നു ഇടവേള സമയത്ത് വാരിയേഴ്സ് മുന്നില്‍.

പ്രതിരോധത്തില്‍ ഇരു ടീമുകളും സമാസമമായിരുന്നു. 10 വീതം പോയിന്റുകളാണ് ടീമുകള്‍ നേടിയത്. ഒരു തവണ തലൈവാസിനെ ഓള്‍ഔട്ട് ആക്കിയ ബംഗാള്‍ 16-11 എന്ന നിലയില്‍ റെയിഡിംഗില്‍ മുന്നിട്ട് നിന്നു. മനീന്ദര്‍ സിംഗ് ഏഴ് പോയിന്റും സുര്‍ജീത്ത് 6 പോയിന്റും നേടി ബംഗാള്‍ നിരയില്‍ തിളങ്ങിയപ്പോള്‍ തലൈവാസിനായി അമിത് ഹൂഡ 8 പോയിന്റുമായി ടോപ് സ്കോറര്‍ ആയി. അജയ് താക്കൂര്‍ 5 പോയിന്റ് നേടി.