ഫിഫയ്ക്ക് വീണ്ടും സമനില

ഫിഫാ മഞ്ചേരിയുടെ മറ്റൊരു കളി കൂടി മാറ്റിവെച്ചിരിക്കുകയാണ്. ഇന്ന് കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടം സമനില ആയതിനെ തുടർന്നാണ് മാറ്റിവെച്ചത്. ഇന്ന് എഫ് സി തൃക്കരിപ്പൂരിനെ ആയിരുന്നു ഫിഫ നേരിട്ടത്. കളി നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഗോൾ രഹിതമായി തന്നെ തുടർന്നു. അങ്ങനെയാണ് കളി മറ്റൊരു ദിവസം വീണ്ടും നടത്താൻ തീരുമാനിച്ചത്. സീസണിൽ ആറു മത്സരങ്ങൾക്ക് ഇടയിൽ ഫിഫയുടെ മൂന്നാം സമനിലയാണിത്.

നാളെ കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസ് കോഴിക്കോട് ഉഷാ തൃശ്ശൂരിനെ നേരിടും.