തലൈവാസിനു കൂട്ടായി സ്റ്റീലേഴ്സ്, മുംബൈയോടേറ്റു വാങ്ങിയത് അഞ്ചാം തോല്‍വി

ജയം നേടുവാനാകാതെ ബുദ്ധിമുട്ടി ഹരിയാന സ്റ്റീലേഴ്സ്. ഇന്ന് യുമുംബയോട് 10 പോയിന്റ് തോല്‍വിയേറ്റു വാങ്ങിയത് ടീമിന്റെ അഞ്ചാമത്തെ തോല്‍വിയാണ്. 42-32 എന്ന സ്കോറിനാണ് മുംബൈ ഹരിയാനയെ തകര്‍ത്തത്. പകുതി സമയത്ത് 24-13നു മുംബൈ ആയിരുന്നു മുന്നില്‍. സിദ്ധാര്‍ത്ഥ ദേശായി ആണ് മുംബൈയെ മുന്നില്‍ നിന്ന് നയിച്ചത്. 15 പോയിന്റാണ് താരം. ഹരിയാനയ്ക്കായി മോനു ഗോയത് 15 പോയിന്റുമായി മികച്ച പ്രകടനം പുറത്തെടുത്തു.

റെയിഡിംഗില്‍ ബഹുദൂരം മുന്നിലെത്തിയ മുംബൈ 27-22ന്റെ ലീഡ് നേടി. പ്രതിരോധത്തിലും ടീമിനു നേരിയ മുന്‍തൂക്കം നേടാനായി(11-9). ഇതു കൂടാതെ രണ്ട് തവണ ഹരിയാനയെ ഓള്‍ഔട്ട് ആക്കിയതും മുംബൈയ്ക്ക് ഗുണമായി.

Previous articleപ്രതിഷേധം ഫലം കണ്ടു, വെംബ്ലി സ്റ്റേഡിയം വിൽക്കില്ല
Next articleമൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ കീഴടങ്ങി സായി പ്രണീത്