പ്രതിഷേധം ഫലം കണ്ടു, വെംബ്ലി സ്റ്റേഡിയം വിൽക്കില്ല

na

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് ഫുട്‌ബോൾ ആരാധകർ കടുത്ത എതിർപ്പ് പ്രകടിപ്പിച്ച വെംബ്ലി സ്റ്റേഡിയം വിൽപ്പന പ്ലാനിൽ നിന്ന് ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷൻ പിന്മാറി. സ്റേഡിയം വാങ്ങാൻ തയ്യാറായി വന്ന ബിസിനസ്സുകാരൻ ഷാഹിദ് ഖാൻ പിന്മാറിയതോടെയാണ് അധികാരികൾക്ക് തീരുമാനം ഉപേക്ഷിക്കേണ്ടി വന്നത്.

ഇംഗ്ലീഷ് ഫുട്‌ബോളിന്റെ അഭിമാന സ്തൂപമാണ് വെംബ്ലി സ്റ്റേഡിയം. ലീഗ് കപ്പ്, എഫ് എ കപ്പ് ഫൈനലുകൾ വർഷം തോറും നടക്കുന്ന സ്റ്റേഡിയം ചാമ്പ്യൻസ് ലീഗ് ഫൈനലിന് ഉൾപ്പെടെ വേദിയായിട്ടുണ്ട്. ഇത്തരമൊരു സ്റേഡിയം സ്വകാര്യ വ്യക്തിക്ക് വിൽക്കാൻ തീരുമാനം വന്നതോടെ മുൻ ഇംഗ്ലണ്ട് താരങ്ങളും ആരാധകരും അടക്കം നിരവധി പേർ രംഗത്തെത്തി. ഇതോടെയാണ്‌ വാങ്ങാനുള്ള വാഗ്ദാനം ഷാഹിദ് ഖാൻ പിൻവലിച്ചത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ഫുൾഹാമിന്റെ ഉടമയാണ് അമേരിക്കൻ- പാകിസ്ഥാൻ വംശജനായ ഷാഹിദ് ഖാൻ.