മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ കീഴടങ്ങി സായി പ്രണീത്

ഡെന്മാര്‍ക്ക് ഓപ്പണില്‍ നിന്ന് മറ്റൊരു ഇന്ത്യന്‍ താരം കൂടി പുറത്ത്. ടൂര്‍ണ്ണമെന്റിന്റെ പുരുഷ വിഭാഗം സിംഗിള്‍സിന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ സായി പ്രണീത് ലോക 34ാം നമ്പര്‍ ചൈനയുടെ ഹുവാംഗ് യുസിയാംഗിനോടാണ് പരാജയപ്പെട്ടത്. ആദ്യ ഗെയിം 21-12 എന്ന രീതിയില്‍ മികച്ച രീതിയില്‍ സ്വന്തമാക്കിയെങ്കിലും പിന്നീട് സായി പ്രണീത് മത്സരത്തില്‍ നിലയുറപ്പിക്കുവാന്‍ ബുദ്ധിമുട്ടുകയായിരുന്നു.

ഒരു മണിക്കൂറോളം നീണ്ട മത്സരത്തിനു ശേഷമാണ് സായി 21-12, 14-21, 15-21 എന്ന സ്കോറിനു പരാജയപ്പെട്ടത്.

Previous articleതലൈവാസിനു കൂട്ടായി സ്റ്റീലേഴ്സ്, മുംബൈയോടേറ്റു വാങ്ങിയത് അഞ്ചാം തോല്‍വി
Next articleമഴയ്ക്കൊടുവില്‍ 7 വിക്കറ്റ് ജയം സ്വന്തമാക്കി ഇംഗ്ലണ്ട്, പരമ്പരയില്‍ 2-0നു മുന്നില്‍