യുമുംബയെ വീഴ്ത്തി ജയ്പൂര്‍ പിങ്ക് പാന്തേഴ്സ്

പ്രൊകബഡി ലീഗില്‍ യുമുംബയെ തകര്‍ത്തെറിഞ്ഞ് ജയ്പൂര്‍ പിങ്ക് പാന്തേഴ്സ്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ 42-23 എന്ന സ്കോറിനാണ് ജയ്പൂര്‍ വിജയം കൈവരിച്ചത്. 22-10 എന്ന സ്കോറിനാണ് പിങ്ക് പാന്തേഴ്സ് ആദ്യ പകുതിയില്‍ ലീഡ് ചെയ്തത്. മത്സരത്തില്‍ ഉടനീളം തങ്ങള്‍ നേടിയ ലീഡ് നിലനിര്‍ത്തി മുംബൈയുടെ തിരിച്ചുവരവിനുള്ള സാധ്യതകളെ ഇല്ലാതാക്കിയാണ് ജയ്പൂര്‍ മികച്ച രീതിയില്‍ മുന്നോട്ട് നീങ്ങിയത്.

ദീപക് നിവാസ് ഹൂഡ(11), നിതിന്‍ റാവല്‍(7), ദീപക് നര്‍വാല്‍(6), അമിത് ഹൂഡ(5) എന്നിവര്‍ ജയ്പൂരിനായി പ്രധാന പോയിന്റ് നേട്ടക്കാരായപ്പോള്‍ മുംബൈയ്ക്കായി അഭിഷേക് സിംഗ് 7 പോയിന്റും ഡോംഗ് ജിയോണ്‍ ലീ 6 പോയിന്റും നേടി.

25-18 എന്ന സ്കോറിന് റെയിഡിംഗിലും 11-5 എന്ന സ്കോറിന് ടാക്കിളഅ‍ പോയിന്റുകളിലും ജയ്പൂര്‍ മുന്നിട്ട് നിന്നു. മൂന്ന് തവണ എതിരാളികളെ ഓള്‍ഔട്ട് ആക്കുവാനും ജയ്പൂര്‍ പിങ്ക് പാന്തേഴ്സിന് സാധിച്ചു.