ഫ്രഞ്ച് യുവതാരം മാർകസ് തുറാം ഇനി ജർമ്മനിയിൽ!!

ഫ്രഞ്ച് യുവ ഫോർവേഡ് മാർകസ് തുറാമിനെ ജർമ്മൻ ക്ലബായ ബൊറൂസിയ മൊൻചൻ ഗ്ലാഡ്ബാച് സ്വന്തമാക്കി. ഫ്രഞ്ച് ക്ലബായ ഗുയിങാമ്പിന്റെ താരമായിരുന്നു മാർകസ് തുറാം ഇതുവരെ. 12 മില്യൺ ആൺ തുറാമിനായി ഗ്ലാഡ്ബാച് മുടക്കിയിരിക്കുന്നത്. താരം ഗ്ലാഡ്ബാചിന്റെ 10ആം നമ്പർ ജേഴ്സി ആകും അണിയുക.

ഡോർട്മുണ്ടിനെയും ആഴ്സണലിനെയും പിറകിലാക്കിയാണ് ഗ്ലാഡ്ബാച് തുറാമിനെ സ്വന്തമാക്കിയത്. 21കാരനായ തുറാം കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ലീഗിൽ 13 ഗോളുകൾ നേടിയിരുന്നു. മൂന്ന് അസിസ്റ്റും താരം നേടിയിരുന്നു.