തെലുഗു ടൈറ്റന്‍സിന്റെ കഥകഴിച്ച് പട്ന പൈറേറ്റ്സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

തെലുഗു ടൈറ്റന്‍സിനെതിരെ 12 പോയിന്റിന്റെ വിജയം നേടി പട്‍ന പൈറേറ്റ്സ്. ഇന്നത്തെ രണ്ടാം മത്സരത്തില്‍ പട്‍ന 34-22 എന്ന സ്കോറിനാണ് തെലുഗു ടൈറ്റന്‍സിനെ വീഴ്ത്തിയത്.
23-9 എന്ന സ്കോറിനാണ് പട്ന ലീഡ് ചെയ്തിരുന്നത്. രണ്ടാം പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നുവെങ്കിലും ആദ്യ പകുതിയില്‍ നേടിയ ലീഡ് പട്നയ്ക്ക് തുണയായി മാറി.

റെയിഡിംഗില്‍ 12-10ന്റെ നേരിയ ലീഡാണ് പട്നയ്ക്ക് ലഭിച്ചതെങ്കില്‍ പ്രതിരോധത്തില്‍ വ്യക്തമായ ആധിപത്യം ഉറപ്പിക്കുവാന്‍ വിജയികള്‍ക്കായി. 16-8 എന്ന സ്കോറിനായിരുന്നു പട്ന ടാക്കിള്‍ പോയിന്റില്‍ മുന്നിട്ട് നിന്നത്. രണ്ട് തവണ തെലുഗു ടൈറ്റന്‍സിനെ ഓള്‍ഔട്ട് ആക്കുവാനും പൈറേറ്റ്സിന് കഴിഞ്ഞു. 4-2 എന്ന നിലയില്‍ അധിക പോയിന്റ്സിന്റെ കാര്യത്തില്‍ തെലുഗു ടൈറ്റന്‍സ് ആയിരുന്നു മുന്നില്‍.

പട്നയ്ക്കായി പര്‍ദീപ് നര്‍വാല്‍ 7 പോയിന്റും ജയ്ദീപ് ആറ് പോയിന്റും നേടിയപ്പോള്‍ തെലുഗു ടൈറ്റന്‍സിന് വേണ്ടി സിദ്ധാര്‍ത്ഥ് ദേശായി 6 പോയിന്റുമായി തിളങ്ങി.