ആന്ദ്രെ സിൽവ വീണ്ടും, ബാഴ്‌സയെ മറികടന്ന് സെവിയ്യ ല ലീഗെയിൽ ഒന്നാമത്

ല ലീഗെയിൽ സെവിയ്യക്ക് ജയം. ആന്ദ്രെ സിൽവ നേടിയ ഏക ഗോളിന്റെ പിൻബലത്തിൽ അവർ റയൽ വല്ലഡോലിടിനെ മറികടന്നു. ജയത്തോടെ ബാഴ്സലോനയെ പിന്നിലാക്കി അവർ ല ലീഗെയിൽ ഒന്നാം സ്ഥാനത്തെത്തി. നിലവിൽ 13 മത്സരങ്ങൾ പിന്നിട്ടപ്പോൾ സെവിയ്യക്ക് 26 പോയിന്റും ബാഴ്സക്ക് 25 പോയിന്റുമാണ് ഉള്ളത്. 24 പോയിന്റുള്ള അത്ലറ്റികോ മൂന്നാം സ്ഥാനത്തും 23 പോയിന്റുള്ള അലാവസ് നാലാം സ്ഥാനത്തുമാണ്‌ ഉള്ളത്.

മിലാനിൽ നിന്ന് ലോണിൽ എത്തി മിന്നും ഫോമിലുള്ള ആന്ദ്രെ സിൽവ നേടിയ ഏക ഗോളാണ് സെവിയ്യക്ക് നിർണായക ജയം സമ്മാനിച്ചത്. മത്സരത്തിന്റെ മുപ്പതാം മിനുട്ടിൽ പാബ്ലോ സറാബിയയുടെ പസിൽ നിന്നാണ് താരം ഗോൾ നേടിയത്. നേരത്തെ അത്ലറ്റികോ – ബാഴ്സ മത്സരം സമനിലയിൽ അവസാനിച്ചതോടെയാണ് സെവിയ്യക്ക് പോയിന്റ് ടേബിളിൽ ഒന്നാമത് എത്താൻ അവസരം ഒരുങ്ങിയത്.