ജയ്പൂരിനെ പിന്തള്ളി ഗുജറാത്ത്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

നേരിയ മാര്‍ജിനില്‍ ജയ്പൂരിനെതിരെ വിജയം സ്വന്തമാക്കി ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സ്. ഇന്നലെ നടന്ന ടൂര്‍ണ്ണമെന്റിലെ 120ാം മത്സരത്തില്‍ 33-31 എന്ന സ്കോറിനാണ് ഗുജറാത്ത് വിജയം സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ 17-10നു 7 പോയിന്റിന്റെ ലീഡ് ഗുജറാത്ത് സ്വന്തമാക്കിയിരുന്നു. പിന്നീട് ലീഡ് കുറയ്ക്കുവാന്‍ ജയ്പൂരിനായെങ്കിലും വിജയം സ്വന്തമാക്കാനായില്ല.

അജിങ്ക്യ പവാര്‍ 9 പോയിന്റ് നേടിയപ്പോള്‍ സന്ദീപ് ധുല്‍ 6 പോയിന്റ് നേടി ജയ്പൂര്‍ നിരയില്‍ തിളങ്ങി. ഗുജറാത്തിനു വേണ്ടി 11 പോയിന്റ് നേടി പ്രപഞ്ചനും 8 പോയിന്റ് നേടി സച്ചിനുമാണ് തിളങ്ങിയത്. 21-18നു റെയിഡിംഗില്‍ ഗുജറാത്ത് മുന്നിട്ട് നിന്നപ്പോള്‍ 8 പോയിന്റ് വീതം നേടി പ്രതിരോധത്തില്‍ ഇരു ടീമുകളും ഒപ്പം പിടിച്ചു.

4-2 എന്ന നിലയില്‍ ഓള്‍ഔട്ട് പോയിന്റുകളില്‍ മുമ്പിലെത്തിയത് ഗുജറാത്തായിരുന്നുവെങ്കില്‍ 3-0നു അധിക പോയിന്റില്‍ ജയ്പൂര്‍ മികവ് പുലര്‍ത്തി.