റോബനെ തിരികെയെത്തിക്കാൻ ക്യാമ്പെയിനുമായി ഡച്ച് ക്ലബ്ബ്

ബയേൺ മ്യൂണിക്കിന്റെ സൂപ്പർ താരം അർജൻ റോബനെ തിരികെ എത്തിക്കാൻ ഡച്ച് ടിമായ എഫ്സി ഗ്രോനിങ്കൻ ക്യാമ്പെയിൻ തുടങ്ങി. ബുണ്ടൽ ലീഗ ച്മ്പ്യന്മാരായ ബയേണുമായുള്ള റോബന്റെ കോണ്ട്രാക്ട് ഈ സീസണിൽ അവസാനിക്കാനിരിക്കെയാണ് ഇത്തരമൊരു നീക്കവുമായി ഡച്ച് ക്ലബ്ബ് രംഗത്തെത്തിയത്.

” അർജൻ ഫോള്ളോ യുവർ ഹാർട്ട് ” എന്നുള്ള ക്യാമ്പെയിൻ സമൂഹ മാധ്യമങ്ങളിലും ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആരാധകർ ട്രക്കുകളിൽ ഈ വാക്കുകൾ എഴുതി ക്യാമ്പെയിൻ കൊഴുപ്പിക്കുകയാണ്. ബയേണിന്റെ ഇതിഹാസ താരത്തിനായുള്ള ക്യാമ്പെയിൻ ബയേൺ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു.

ഡച്ച് ക്ലബ്ബിലൂടെയാണ് റോബൻ കളിയാരംഭിക്കുന്നത്. എഫ്സി ഗ്രോങ്കനുവേണ്ടി 48‌ മത്സരങ്ങൾ കളിച്ച റോബൻ പിന്നീടാണ് പി.എസ്.വിയിലേക്കെത്തുന്നത്. 2009 ലാണ് റയൽ മാഡ്രിഡിൽ നിന്നും 25 മില്യണിന് റോബൻ ബവേറിയയിലെത്തുന്നത്. പിന്നീടുള്ളത് ചരിത്രം. റോബന്റെ ഗോളിലാണ് വെംബ്ലിയിൽ ബൊറുസിയ ഡോർട്ട്മുണ്ടിണ്ടിനെ പരാജയപ്പെടുത്തി ബയേൺ ചാമ്പ്യൻസ് ലീഗുയർത്തുന്നത്.