ഡല്‍ഹിയുടെ വെല്ലുവിളിയെ മറികടന്ന് ഗുജറാത്ത്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ദബാംഗ് ഡല്‍ഹിയുടെ വെല്ലുവിളിയെ മറികടന്ന് ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സ്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ 45-38 എന്ന സ്കോറിനാണ് ഗുജറാത്തിന്റെ ജയം. പകുതിയ സമയത്ത് 27-18നു ലീഡ് നേടിയ ഗുജറാത്ത് രണ്ടാം പകുതിയിലും മികവ് തുടര്‍ന്ന് ജയം സ്വന്തമാക്കി.

ഗുജറാത്തിനായി ഡോംഗ് ജിയോണ്‍ ലി പത്ത് പോയിന്റും രോഹിത് ഗുലിയ ഏഴ് പോയിന്റും പര്‍വേഷ് ബൈന്‍സ്വാല്‍, സച്ചിന്‍ എന്നിവര്‍ 6 പോയിന്റും നേടിയപ്പോള്‍ ഡല്‍ഹി നിരയില്‍ ചന്ദ്രന്‍ രഞ്ജിത്ത്, നവീന്‍ കുമാര്‍ എന്നിവരാണ് തിളങ്ങിയത്. ചന്ദ്രന്‍ 11 പോയിന്റും നവീന്‍ 8 പോയിന്റുമാണ് നേടിയത്.

റെയിഡിംഗില്‍ 26-25നു ഡല്‍ഹിയായിരുന്നു മുന്നിലെങ്കിലും 12-6നു പ്രതിരോധത്തില്‍ മികച്ച ലീഡ് ഗുജറാത്ത് നേടിയിരുന്നു. ഇരു ടീമുകളും രണ്ട് തവണ ഓള്‍ഔട്ട് ആവുകയും ചെയ്തു. 4 അധിക പോയിന്റുകള്‍ ഗുജറാത്ത് നേടിയപ്പോള്‍ ഡല്‍ഹിയ്ക്ക് രണ്ട് പോയിന്റ് നേടാനായി.