ഗുജറാത്തിനെ ഞെട്ടിച്ച് ദബാംഗ് ഡല്‍ഹി, രണ്ടാം പകുതിയിലെ മികവില്‍ തകര്‍പ്പന്‍ ജയം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

മത്സരം അവസാനിക്കുവാന്‍ രണ്ട് മിനുട്ട് മാത്രം അവശേഷിക്കെ ഒപ്പത്തിനൊപ്പം നിന്നുവെങ്കിലും അവസാന നിമിഷത്തിലെ പ്രകടനത്തില്‍ ഗുജറാത്തിനെ കീഴടക്കി ദബാംഗ് ഡല്‍ഹി. ആദ്യ പകുതിയില്‍ പിന്നില്‍ പോയ ശേഷമാണ് രണ്ടാം പകുതിയില്‍ മികച്ച തിരിച്ചുവരവ് നടത്തി ദബാംഗ് ഡല്‍ഹി 29-26 എന്ന സ്കോറിനു ജയം കരസ്ഥമാക്കിയത്. 13-11നു ഗുജറാത്തായിരുന്നു ആദ്യ പകുതിയില്‍ മുന്നില്‍.

മത്സരത്തില്‍ ഗുജറാത്തിന്റെ സച്ചിന്‍ 9 പോയിന്റുമായി ടോപ് സ്കോറര്‍ ആവുകയായിരുന്നുവെങ്കിലും ടീമിന്റെ ജയം ഉറപ്പാക്കുവാന്‍ താരത്തിനായില്ല. പര്‍വേഷ് ബൈസന്‍സ്വാല്‍ 6 പോയിന്റ് നേടി. ഡല്‍ഹിയ്ക്കായി മെഹ്റാജ് ഷെയ്ഖ് ഏഴും നവീന്‍ കുമാര്‍ അഞ്ചും പോയിന്റാണ് നേടിയത്. 13-12നു റെയിഡിംഗില്‍ ഗുജറാത്ത് മുന്നിട്ട് നിന്നുവെങ്കില്‍ അതേ മാര്‍ജിനില്‍ പ്രതിരോധത്തില്‍ ദബാംഗ് ഡല്‍ഹി മികവ് പുലര്‍ത്തി.

രണ്ട് ഓള്‍ഔട്ട് പോയിന്റുകള്‍ കരസ്ഥമാക്കിയ ഡല്‍ഹി 2-1 എന്ന സ്കോറിനു അധിക പോയിന്റുകളിലും മുന്നിട്ട് നിന്നു.