ടൈറ്റന്‍സിനെ മറികടന്ന് ദബാംഗ് ഡല്‍ഹി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

തെലുഗു ടൈറ്റന്‍സിനെതിരെ നേരിയ മാര്‍ജിനിലുള്ള വിജയം സ്വന്തമാക്കി ദബാംഗ് ഡല്‍ഹി. 34-29 എന്ന സ്കോറിനു അഞ്ച് പോയിന്റ് വ്യത്യാസത്തിലാണ് ടീമിന്റെ വിജയം. മെറാജ് ഷെയ്ഖ് മുന്നില്‍ നിന്ന് നയിച്ച ടീം പകുതി സമയത്ത് 21-13നു ലീഡ് ചെയ്യുകയായിരുന്നു. ടൈറ്റന്‍സ് രണ്ടാം പകുതിയില്‍ തിരിച്ചുവരവ് നടത്തി ലീഡ് എട്ടില്‍ നിന്ന് അഞ്ച് പോയിന്റ് ആക്കി കുറച്ചുവെങ്കിലും സമയം അവസാനിക്കുകയായിരുന്നു.

മെറാജ് ഷെയ്ഖ് 9 പോയിന്റുമായി ഡല്‍ഹി നിരയില്‍ തിളങ്ങിയപ്പോള്‍ പിന്തുണയായി വിശാല്‍ മാനെ ആറും ചന്ദ്രന്‍ രഞ്ജിത്ത് അഞ്ചും പോയിന്റ് നേടി. ടെറ്റന്‍സിനായി രാഹുല്‍ ചൗധരി 8 പോയിന്റും കമല്‍ സിംഗ് 6 പോയിന്റും നേടി. റെയിഡിംഗില്‍ 21-17നു ടൈറ്റന്‍സായിരുന്നു മുന്നിലെങ്കിലും പ്രതിരോധത്തില്‍ 9-6 എന്ന ലീഡോടു കൂടി ഡല്‍ഹി മുന്നിട്ട് നിന്നു.

രണ്ട് തവണ ഡല്‍ഹി തെലുഗു ടൈറ്റന്‍സിനെ ഓള്‍ഔട്ട് ആക്കിയപ്പോള്‍ ഒരു തവണ ഡല്‍ഹിയും ഓള്‍ഔട്ട് ആയി. 4 അധിക പോയിന്റുകള്‍ ഏകപക്ഷീയമായി മത്സരത്തില്‍ സ്വന്തമാക്കാനായത് ഡല്‍ഹിയ്ക്ക് ഗുണകരമായി മാറി.