ഗുജറാത്തിനു മുന്നില്‍ കാലിടറി പട്ന പൈറേറ്റ്സ്

- Advertisement -

ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സിന്റെ കരുത്തന്മാര്‍ക്ക് മുന്നില്‍ കാലിടറി ചാമ്പ്യന്മാരായ പട്‍ന പൈറേറ്റ്സ്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ 18 പോയിന്റ് ലീഡോടു കൂടിയാണ് ഗുജറാത്ത് മത്സരത്തില്‍ ആധികാരിക വിജയം കുറിച്ചത്. 45-27 എന്ന സ്കോറിനാണ് ടീമിന്റെ വിജയം. പകുതി സമയത്ത് 20-12നു 8 പോയിന്റിന്റെ ലീഡാണ് ടീം കരസ്ഥമാക്കിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ മികവ് പുലര്‍ത്തിയ ഗുജറാത്ത് ലീഡ് ഏറെ വര്‍ദ്ധിപ്പിച്ചു.

സച്ചിന്‍(10), പ്രപഞ്ചന്‍(9), പര്‍വേഷ് ബൈന്‍സ്വാല്‍(8) എന്നിവരാണ് ഗുജറത്തിന്റെ പ്രധാന സ്കോറര്‍മാര്‍. പര്‍ദീപ് നര്‍വാല്‍ നിറം മങ്ങിയത് പട്നയ്ക്ക് തിരിച്ചടിയായി. ഒരു പോയിന്റാണ് സൂപ്പര്‍ താരം നേടിയത്. ജവഹര്‍ ആണ് പട്നയുടെ ടോപ് സ്കോറര്‍. 5 പോയിന്റാണ് താരം നേടിയത്.

22-13നു റെയിഡിംഗിലും 17-13നു പ്രതിരോധത്തിലും മുന്നിട്ട് നിന്ന ഗുജറാത്ത് മൂന്ന് തവണ പട്നയെ മത്സരത്തില്‍ ഓള്‍ഔട്ടുമാക്കി.

Advertisement