ഒരു പോയിന്റ് വിജയം തട്ടിയെടുത്ത് ദബാംഗ് ഡല്‍ഹി

ആവേശകരമായ മത്സരത്തിനൊടുവില്‍ ഒരു പോയിന്റിന്റെ വിജയം കരസ്ഥമാക്കി ദബാംഗ് ഡല്‍ഹി. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ അവസാന എട്ട് മിനുട്ട് വരെ ലീഡ് തെലുഗു ടൈറ്റന്‍സിന്റെ കൈവശമായിരുന്നുവെങ്കിലും അത് തിരിച്ചെടുത്ത ഡല്‍ഹി പിന്നീട് വിട്ട് നല്‍കാതെ മുന്നോട്ട് പോകുകയായിരുന്നു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ലീഡ് ഡല്‍ഹിയ്ക്കായിരുന്നുവെങ്കിലും രണ്ടാം പകുതി തുടങ്ങിയപ്പോള്‍ തെലുഗു ടൈറ്റന്‍സ് വീണ്ടും ലീഡ് കൈവശപ്പെടുത്തിയിരുന്നു. 13-12നായിരുന്നു ആദ്യ പകുതിയ്ക്ക് ശേഷം ഡല്‍ഹിയുടെ ലീഡ്.

റെയിഡിംഗില്‍ 27-23 എന്ന നിലയില്‍ തെലുഗു ടൈറ്റന്‍സ് ആയിരുന്നു മുന്നിലെങ്കില്‍ പ്രതിരോധത്തില്‍ 7-6ന് ഡല്‍ഹിയ്ക്കായിരുന്നു ലീഡ്. മത്സരത്തില്‍ ഒരു തവണ ടൈറ്റന്‍സിനെ ഓള്‍ഔട്ട് ആക്കുവാന്‍ ഡല്‍ഹിയ്ക്ക് സാധിച്ചു. ഒപ്പം രണ്ട് ബോണ്‍സ് പോയിന്റ് കൂടി ടീം നേടിയതോടെ മത്സരം ഒരു പോയിന്റിന് വിജയം ദബാംഗ് ഡല്‍ഹിയ്ക്കൊപ്പമായി.