ചാമ്പ്യന്മാരെ തകര്‍ത്തെറിഞ്ഞ് ബംഗാള്‍ വാരിയേഴ്സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ നടന്ന രണ്ടാം പ്രൊ കബഡി ലീഗ് മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ പട്ന പൈറേറ്റ്സിനെ പിന്തള്ളി ബംഗാള്‍ വാരിയേഴ്സ്. 39-23 എന്ന സ്കോറിനു 16 പോയിന്റ് വ്യത്യാസത്തിലാണ് ബംഗാള്‍ വാരിയേഴ്സിന്റെ വലിയ വിജയം. 18-11 എന്ന സ്കോറിനാണ് പകുതി സമയത്ത് ബംഗാള്‍ മുന്നിട്ട് നിന്നത്. ആദ്യ പകുതിയിലെ 7 പോയിന്റ് ലീഡ് ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഇരട്ടിയിലധികമാക്കി മാറ്റുവാന്‍ വാരിയേഴ്സിനു സാധിച്ചു.

19-17നു റെയിഡിംഗില്‍ നേരിയ ലീഡ് മാത്രമാണ് വിജയികള്‍ക്ക് ലഭിച്ചതെങ്കിലും 15-6 എന്ന നിലയില്‍ പ്രതിരോധത്തില്‍ വ്യക്തമായ മേല്‍ക്കൈ സ്വന്തമാക്കുവാന്‍ ടീമിനു സാധിച്ചു. രണ്ട് തവണ പട്നയെ ഓള്‍ഔട്ട് ആക്കുവാനും ബംഗാള്‍ വാരിയേഴ്സിനു സാധിച്ചു. ഒരു അധിക പോയിന്റും ടീം നേടി.

11 പോയിന്റ് നേടിയ മനീന്ദര്‍ സിംഗിനൊപ്പം രവീന്ദ്ര രമേഷ് കുമാവത് 6 പോയിന്റുമായി ബംഗാള്‍ നിരയില്‍ തിളങ്ങി. പട്നയ്ക്കായി വിജയ് എട്ട് പോയിന്റും പര്‍ദീപ് നര്‍വാല്‍ ഏഴ് പോയിന്റും നേടിയെങ്കിലും പ്രതിരോധത്തിലെ മികവ് ബംഗാളിനു മേല്‍ക്കൈ നല്‍കി.