എലൈറ്റ് ഐലീഗ്; കേരള സോണിൽ നിന്ന് എം എസ് പിക്ക് പ്ലേ ഓഫ് യോഗ്യത

- Advertisement -

അണ്ടർ 18 ഐലീഗായ എലൈറ്റ് ലീഗിലെ കേരള സോണിൽ നിന്ന് എം എസ് പി പ്ലേ ഓഫ് യോഗ്യത നേടി. ഇന്ന് കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ എഫ് സി കേരളയെ തോൽപ്പിച്ചാണ് എം എസ് പി പ്ലേ ഓഫ് ഉറപ്പിച്ചത്. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു എം എസ് പിയുടെ വിജയം. ആദ്യ പകുതിയിൽ തന്നെ എം എസ് പി അഞ്ചു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. എം എസ് പിക്കായി പ്രതാപ് ഹാട്രിക്ക് ഗോളുകൾ നേടി. മുഹമ്മദ് അസീസ്, ജിഷ്ണു എന്നിവരും ഗോളുമായി തിളങ്ങി.

ഗ്രൂപ്പിലെ നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ എം എസ് പിക്ക് എട്ടു പോയന്റായി. ഇത് മതിയാകും എം എസ് പിക്ക് പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കാൻ. ഗ്രൂപ്പിൽ നിന്ന് രണ്ട് ടീമുകളാണ് പ്ലേ ഓഫിന് യോഗ്യത നേടുക. ഏഴു പോയന്റുള്ള ഗോകുലം കേരള എഫ് സിയും അഞ്ചു പോയന്റുള്ള കേരള ബ്ലാസ്റ്റേഴ്സും ആണ് പ്ലേ ഓഫിൽ കടക്കാൻ ഇനി സാധ്യതയുള്ള ടീമുകൾ. ഇന്ന് വൈകിട്ട് നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇരു ടീമുകളും ഇന്ന് നേർക്കുനേർ വരും.

Advertisement