ഇഗ സ്വിറ്റെകിന് 2022ലെ WTA മികച്ച താരത്തിനുള്ള പുരസ്കാരം

Picsart 22 12 13 12 08 52 294

2022 ലെ അവിശ്വസനീയമായ പ്രകടനത്തിനു പിന്നാലെ വനിതാ ടെന്നീസ് അസോസിയേഷൻ (ഡബ്ല്യുടിഎ) ഇഗ സ്വിറ്റെക്കിനെ പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു. വനിതാ സിംഗിൾസ് റാങ്കിംഗിൽ ഒന്നാമതുള്ള താരമാണ് സിറ്റെക്.

2022ൽ തുടർച്ചയായി ആറ് ടൂർണമെന്റുകളിൽ കിരീടം നേടിയ സ്വിറ്റെക് 37 മത്സരങ്ങളുടെ വിജയ പരമ്പരയും തന്റെ പേരിൽ ചേർത്തു. ആകെ എട്ട് ടൂർണമെന്റുകളിൽ അവർ 2022ൽ വിജയിയായി.

Picsartഇഗ 22 12 13 12 08 36 523

എട്ട് ചാമ്പ്യൻഷിപ്പുകളിൽ രണ്ട് ഗ്രാൻഡ് സ്ലാമുകളും ഉൾപ്പെടുന്നു. റോളണ്ട് ഗാരോസിലും യുഎസ് ഓപ്പണിലും സ്വിറ്റെക് കിരീടം ഉയർത്തിയിരുന്നു. ഖത്തർ ടോട്ടൽ എനർജീസ് ഓപ്പൺ (ദോഹ), ബിഎൻപി പാരിബാസ് ഓപ്പൺ (ഇന്ത്യൻ വെൽസ്), മിയാമി ഓപ്പൺ, ഇന്റർനാഷണലി ബിഎൻഎൽ എന്നിവയും സ്വിറ്റകിന്റെ കിരീട നേട്ടങ്ങളിൽ ഉൾപ്പെടുന്നു. ഈ സീസണിൽ ആകെ 67 മത്സരങ്ങൾ സ്വിയാടെക് വിജയിച്ചിട്ടുണ്ട്.