ഇടിക്കൂട്ടിൽ വിസ്മയമായി പൂജ റാണി, ക്വാര്‍ട്ടറിലേക്ക് യോഗ്യത

Poojarani

അള്‍ജീരിയന്‍ താരത്തിനെതിരെ 5-0ന്റെ വിജയം നേടി ഇന്ത്യന്‍ ബോക്സര്‍ പൂജ റാണി. 69-75 കിലോ വിഭാഗം മിഡിൽ വെയിറ്റ് മത്സരത്തിലാണ് ഇന്ത്യയുടെ പൂജ റാണി ഇന്ന് അള്‍ജീരിയ താരം ഇചരാക് ചൈബിനെതിരെ ഇറങ്ങിയത്. ആദ്യ റൗണ്ട് കഴിഞ്ഞപ്പോള്‍ അഞ്ച് ജഡ്ജുമാരും മുന്‍തൂക്കം പൂജയ്ക്ക് നല്‍കുകയായിരുന്നു.

രണ്ടാം റൗണ്ടിലും അഞ്ച് ജഡ്ജുമാരും ഇന്ത്യന്‍ താരത്തിനൊപ്പം നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. മൂന്നാം റൗണ്ടിലും ഇന്ത്യന്‍ താരത്തിന് അനുകൂലമായി അഞ്ച് ജഡ്ജുമാരും ഒരു പോലെ നില്‍ക്കുകയായിരുന്നു.

Previous articleറോബിൻ സിംഗ് പഞ്ചാബ് എഫ് സിയിലേക്ക്
Next articleഅമേരിക്കയുടെ യുവതാരത്തിന്റെ കനത്ത വെല്ലുവിളി മറികടന്ന് ഇന്ത്യയുടെ ദീപിക കുമാരി പ്രീ ക്വാര്‍ട്ടറിലേക്ക്