റോബിൻ സിംഗ് പഞ്ചാബ് എഫ് സിയിലേക്ക്

Img 20210728 140732

ഇന്ത്യൻ സ്ട്രൈക്കറായ റോബിൻ സിങിനെ ഐ ലീഗ് ക്ലബായ റൗണ്ട്ഗ്ലാസ് പഞ്ചാബ് സ്വന്തമാക്കും. ഹൈദരാബാദ് സിറ്റി താരമായിരുന്ന റോബിൻ സിംഗിന്റെ ഹൈദരബാദിലെ കരാർ അടുത്തിടെ അവസാനിച്ചുരുന്നു. താരം കഴിഞ്ഞ സീസണിൽ ലോണടിസ്ഥാനത്തിൽ റിയൽ കാശ്മീരിൽ കളിച്ചിരുന്നു. പഞ്ചാബിനൊപ്പം ഒരു വർഷത്തെ കരാർ ആകും ക്ലബ് ഒപ്പുവെക്കുക.

അവസാന മൂന്ന് സീസണുകളിലായി ഹൈദരബാദ്/പൂനെ സിറ്റി ടീമുകളുടെ ഭാഗമായിരുന്നു റോബിൻ സിംഗ്. എന്നാൽ അവിടെ കാര്യമായി തിളങ്ങാൻ റോബിൻ സിംഗിനായില്ല. മുമ്പ് എഫ് സി ഗോവയ്ക്കായും ഡെൽഹി ഡൈനാമോസിനായും എ ടി കെ കൊൽക്കത്തയ്ക്കായും ഐ എസ് എല്ലിൽ റോബിൻ സിങ് കളിച്ചിട്ടുണ്ട്. മുൻ ഈസ്റ്റ് ബംഗാൾ താരം കൂടിയാണ്. ഇന്ത്യക്കായി 30 മത്സരങ്ങൾ കളിച്ചിട്ടുള്ള റോബിൻ 5 ഗോളുകൾ രാജ്യത്തിനായി നേടിയിട്ടുണ്ട്.

Previous articleസെന്റർ ബാക്കായ സുജിത് സാധു മൊഹമ്മദൻസിൽ കരാർ പുതുക്കി
Next articleഇടിക്കൂട്ടിൽ വിസ്മയമായി പൂജ റാണി, ക്വാര്‍ട്ടറിലേക്ക് യോഗ്യത