ലോക കിരീടം നിലനിർത്താൻ ആന്റണി ജോഷുവ ഡിസംബർ 12 നു പുലെവിനെ നേരിടും

ലോക ഹെവി വെയിറ്റ് ബോക്‌സിങ് കിരീടം നിലനിർത്താൻ ബ്രിട്ടീഷ് സൂപ്പർ സ്റ്റാർ ആന്റണി ജോഷുവ കുബരാറ്റ് പുലെവിനെ ഡിസംബർ 12 നു നേരിടും. ഡബ്യു.ബി.എ സൂപ്പർ, ഐ.ബി.എഫ്, ഡബ്യു.ബി.ഒ കിരീടങ്ങൾ നിലവിൽ സ്വന്തമായുള്ള ജോഷുവ ഐ.ബി.എഫ് ചലഞ്ചർ ആയിട്ടുള്ള പുലെവിനെതിരെ ലണ്ടനിൽ ആണ് പോരാട്ടത്തിന് ഇറങ്ങുക. നേരത്തെ ജൂണിൽ നടക്കുമെന്ന് കരുതിയ പോരാട്ടം കൊറോണ കാരണം നീളുക ആയിരുന്നു. കഴിഞ്ഞ 2 വർഷത്തിൽ ഇത് ആദ്യമായാണ് ബ്രിട്ടീഷ് ബോക്‌സർ തന്റെ സ്വന്തം നാട്ടിൽ അങ്കത്തിനു ഇറങ്ങുക.

2021 ൽ ഡബ്യു.ബി.സി ലോക ജേതാവ് ആയ ടൈസൻ ഫ്യുരിയും ആയി മത്സരം നിക്ഷയിച്ചുള്ള ജോഷുവ ജയം മാത്രം ആയിരിക്കും ഡിസംബറിൽ ബൾഗേറിയൻ ബോക്‌സർ പുലെവിനു എതിരെ ലക്ഷ്യം വക്കുക. ലണ്ടനിലെ പ്രസിദ്ധമായ ഒ 2 അറീനയിൽ ആണ് ഈ ബോക്‌സിങ് മത്സരം അരങ്ങേറുക. കാണികൾ ഇല്ലാതെ തന്നെയാവും മിക്കവാറും മത്സരം അരങ്ങേറുക. അതേസമയം ആന്റണി ജോഷുവക്ക് എതിരെ പുലെവ് വംശീയ അധിക്ഷേപം നടത്തി എന്ന വിവാദവും അതിനിടെയിൽ ഉണ്ടായി. എന്നാൽ താൻ വംശീയ അധിക്ഷേപം നടത്തിയില്ല എന്നു പറഞ്ഞു പുലെവ് പിന്നീട് രംഗത്ത് വന്നു.

വീണ്ടും യു എഫ് സിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തി കോണൊർ

ഐറിഷ് മിക്സ്ഡ് മാർഷ്യൽ ആർട്ടിസ്റ്റും ബോക്സറുമായ കോണൊർ മക്ഗ്രഗർ വീണ്ടും വിരമിക്കൽ പ്രഖ്യാപനം നടത്തി. യു എഫ് സിയിൽ നിന്ന് വിരമിക്കുന്നതായാണ് മക്ഗ്രഗർ പറഞ്ഞത്. നേരത്തെ കഴിഞ്ഞ ഏപ്രിലിലും 2015ലും സമാനമായ രീതിയിൽ കോണൊർ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. പക്ഷെ പിന്നീട് ആ തീരുമാനം അദ്ദേഹം തന്നെ മാറ്റുകയായിരുന്നു.

ഇതുവരെ കരിയറിൽ 22 മത്സരങ്ങളിൽ18 വിജയവും നാല് പരാജയവുമാണ് മക്ഗ്രഗറിന്റെ സമ്പാദ്യം. നതെ ഡിയസിനോഫും കബീബിനോടുമായിരുന്നു മക്ഗ്രഗറിന്റെ പരാജയങ്ങൾ. ഡന വൈറ്റുമായി ഒരു മത്സരം ഉണ്ടാകും എന്ന് നേരത്തെ പറഞ്ഞിരുന്ന മക്ഗ്രഗറാണ് ഇപ്പോൾ പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്‌.

ഒളിമ്പിക്സ് യോഗ്യത ഉറപ്പാക്കി മേരി കോം ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ വനിത ബോക്സര്‍മാര്‍, സാക്ഷി ചൗധരി പുറത്ത്

ഏഷ്യ ഓഷ്യാന ബോക്സിംഗ് യോഗ്യത മത്സരങ്ങളിലെ പ്രകടനത്തിലൂടെ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി നാല് ഇന്ത്യന്‍ വനിത ബോക്സര്‍മാര്‍. അഞ്ച് താരങ്ങളില്‍ ഒരാള്‍ മാത്രമാണ് യോഗ്യ നേടാനാകാതെ മടങ്ങിയത്. 48-51 കിലോ വിഭാഗത്തില്‍ മേരി കോം, 57-60 കിലോ വിഭാഗത്തില്‍ സിമ്രന്‍ജിത്ത് കൗര്‍, 64-69 കിലോ വിഭാഗത്തില്‍ ലോവ്‍ലീന ബോര്‍ഗോഹൈന്‍, 69-75 കിലോ വിഭാഗത്തില്‍ പൂജ റാണി എന്നിവരാണ് യോഗ്യത ഉറപ്പാക്കിയ താരങ്ങള്‍.

അതേ സമയം ഇന്ത്യയുടെ സാക്ഷി ചൗധരിയ്ക്ക് യോഗ്യത നേടാനായില്ല.

ടോട്ടൻഹാമിന്റെ മൈതാനത്ത് ആന്റണി ജോഷുവ ഇറങ്ങും,അവസാനം ടോട്ടൻഹാമിൽ കിരീടങ്ങൾ കാണാം എന്നു പരിഹാസം

2018 നു ശേഷം സ്വന്തം മണ്ണിൽ ബോക്സിങ് മത്സരത്തിനു ഒരുങ്ങി ബ്രിട്ടീഷ് ബോക്സിങ് സൂപ്പർ താരം ആന്റണി ജോഷുവ. ഫുട്‌ബോൾ ക്ലബ് ടോട്ടൻഹാം ഹോട്‌സ്പർ സ്റ്റേഡിയം ആവും ആന്റണി ജോഷുവ കുബർട്ട് പുലേവ് ലോക ഹെവി വെയിറ്റ് ചാമ്പ്യൻഷിപ്പ് മത്സരത്തിനു വേദിയാവുക. നിരവധി ലോക കിരീടങ്ങൾ സ്വന്തമായുള്ള ജോഷുവ രണ്ട് വർഷങ്ങൾക്ക് ശേഷം സ്വന്തം മണ്ണിൽ തിരിച്ചു വരുന്നതിന്റെ ആവേശത്തിൽ ആണ് ആരാധകർ. അതേസമയം ടോട്ടൻഹാം മൈതാനത്തിലാണ് മത്സരം എന്നത് പരിഹാസങ്ങൾക്കും വിധേയമായി. സ്‌കെ സ്പോർട്സ് വാർത്ത ട്വിറ്ററിൽ പുറത്ത് വിട്ടത് അവസാനം ടോട്ടൻഹാമിൽ കിരീടങ്ങൾ കാണാം എന്ന ട്വീറ്റുമായി ആയിരുന്നു.

2008 ലീഗ് കപ്പിൽ നേടിയ ജയത്തിനു ശേഷം ഇത് വരെ കിരീടം നേടാത്ത ടോട്ടൻഹാമിനെ തുടർന്ന് പരിഹസിച്ച് നിരവധി ആളുകൾ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു. ഏതാണ്ട് അര നൂറ്റാണ്ടിൽ അധികമായി ലീഗ് കിരീടവും ടോട്ടൻഹാം നേടിയിട്ടില്ല. വരുന്ന പ്രീമിയർ ലീഗ് ഇടവേളയിൽ ജൂൺ 20 തിനു ആണ് മത്സരം നടക്കുക. ഇത് വരെ ടോട്ടൻഹാമിന്റെ നിരവധി ഫുട്‌ബോൾ മത്സരങ്ങൾക്ക് പുറമെ എൻ.എഫ്.എൽ മത്സരങ്ങൾക്കും ടോട്ടൻഹാം കഴിഞ്ഞ വർഷം ഉത്ഘാടനം ചെയ്ത ഹോട്സ്പർ സ്റ്റേഡിയം വേദി ആയിരുന്നു. ഈ മത്സരശേഷം ബ്രിട്ടീഷ് ലോകചാമ്പ്യന്മാർ ആയ ജോഷുവയും ടൈസൺ ഫൂറിയും തമ്മിലുള്ള ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരവും ഈ വർഷം തന്നെ നടന്നേക്കും എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

ഒളിമ്പിക്സ് യോഗ്യത, ഗൗരവ് സൊളാങ്കിക്ക് ആദ്യ വിജയം

ഏഷ്യയിൽ നിന്നുള്ള ബോക്സിംഗ് ഒളിമ്പിക്സ് യോഗ്യത നിർണയിക്കുന്ന യോഗ്യതാ റൗണ്ടിൽ ഇന്ത്യയുടെ ആദ്യ വിജയം ഗൗരവ് സൊളാങ്കി സ്വന്തമാക്കി. ഇന്ന് ജോർദാനിൽ വെച്ച് കിർഗിസ്താൻ താരം എസെൻബെക് ഉലുലുവിനെയാണ് ഗൗരവ് സൊളാങ്കി തോൽപ്പിച്ചത്. 52-57 കിലോഗ്രാമിലാണ് കോമൺവെൽത്ത് ചാമ്പ്യനായ ഗൗരവ് മത്സരിക്കുന്നത്. റഫറിമാരുടെ സംയുക്തമായ തീരുമാനത്തിലൂടെ ആയിരുന്നു വിജയം.

ഈ ജയത്തോടെ ഗൗരവ് പ്രീക്വാർട്ടറിലേക്ക് കടന്നു. ഉസ്ബെക്കിസ്ഥാൻ താരവും ടോപ് സീഡുമായ മിരാസിസ്ബെക് മിർസഖലീലോവിനെ ആകും ഇനി ഗൗരവ് സൊളാങ്കി നേരിടുക.

ഇത് രാജാവിന്റെ തിരിച്ചു വരവ്! തിരിച്ചു വരവിൽ ലോക കിരീടം ചൂടി ടൈസൺ ഫൂരി

തിരിച്ച് വരവിൽ തന്റെ രണ്ടാം ഡബ്യു.ബി.സി ലോക ഹെവി വെയ്റ്റ് ബോക്സിങ് കിരീടം ചൂടി ബ്രിട്ടന്റെ ടൈസൺ ഫൂരി. ശാരീരിക, മാനസിക പ്രശ്നങ്ങളും, കള്ളുകുടി, മയക്ക് മരുന്ന് ഉപയോഗം തുടങ്ങിയ പ്രശ്നങ്ങളും, കുഞ്ഞിനെ നഷ്ടമായതും അടക്കം സകല പ്രശ്നങ്ങളും അതിജീവിച്ച് ആണ് 2 വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചു വരവിൽ ലോക ഹെവി വെയ്റ്റ് കിരീടം ടൈസൺ ഫൂരി സ്വന്തമാക്കിയത്. 2015 നു ശേഷം ഡിപ്രഷൻ അടക്കം സകല പ്രശ്നങ്ങളും നേരിട്ട ഫൂരി തിരിച്ചു വരവ് പക്ഷെ ഗംഭീരമാക്കി. 5 വർഷമായി ലോക ചാമ്പ്യൻ ആയി തുടരുന്ന അമേരിക്കൻ ബോക്‌സർ ഡോൻന്റെ വൈൽഡറിന്റെ ആധിപത്യത്തിനു ആണ് ഫൂരി ഇന്ന് അന്ത്യം കുറിച്ചത്.

കരിയറിലെ ഇത് വരെ പരാജയം അറിയാത്ത വൈൽഡറിന്റെ ആദ്യ പരാജയം ആയിരുന്നു ഇത്. മത്സരത്തിൽ വ്യക്തമായ ആധിപത്യം നേടിയ ഫൂരി 7 റൗണ്ട് പോരാട്ടത്തിൽ ആണ് അമേരിക്കൻ താരത്തെ തോൽപ്പിച്ചത്. മൂന്നാം റൗണ്ടിലും അഞ്ചാം റൗണ്ടിലും വൈൽഡറെ നോക്ക് ഔട്ട് ചെയ്ത ഫൂരിക്ക് മുമ്പിൽ പിടിച്ചു നിൽക്കാൻ അമേരിക്കൻ താരത്തിന് ആയില്ല. എല്ലാ നിലക്കും എതിരാളിക്ക് മേൽ ആധിപത്യം നേടിയ 31 കാരനായ ഫൂരി ഇതോടെ ബോക്സിങ് ചരിത്രത്തിലെ ഏതാണ്ട് എല്ലാ ഹെവി വെയ്റ്റ് ലോക കിരീടവും നേടിയ ഏക ബോക്‌സർ ആയി ഇതോടെ. ലാസ് വേഗാസിൽ നടന്ന മത്സരത്തിലെ ജയത്തോടെ വ്യക്തിപരമായി വലിയ ബുദ്ധിമുട്ട് നേരിട്ട വർഷങ്ങളിൽ നിന്നുള്ള തിരിച്ചു വരവ് ആണ് ഫൂരി ലോകത്തെ അറിയിച്ചത്.

വിജേന്ദറിന് ശേഷം ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി അമിത് പംഗല്‍

ഐഒസി ബോക്സിംഗ് ടാസ്ക് ഫോഴ്സിന്റെ ഏറ്റവും പുതിയ റാങ്കിംഗില്‍ ലോക ഒന്നാം നമ്പര്‍ താരമായി ഇന്ത്യയുടെ അമിത് പംഗല്‍. 52 കിലോ വിഭാഗത്തിലാണ് അമിത് പംഗല്‍ ഈ നേട്ടം കൈവരിക്കുന്നത്. 2009ല്‍ ഒന്നാം സ്ഥാനം കൈയ്യടക്കിയ വിജേന്ദര്‍ സിംഗിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ലോക റാങ്കിംഗില്‍ ഇത്തരം നേട്ടം കൈവരിക്കുന്നത്.

വിജേന്ദറിന്റെ അന്നത്തെ നേട്ടം 75 കിലോ വിഭാഗത്തില്‍ ആയിരുന്നു.

മേരി കോം ഒളിമ്പിക്സ് യോഗ്യത റൗണ്ടിലേക്ക്

ഇന്ത്യൻ ബോക്സിംഗ് ഇതിഹാസം മേരി കോം ഒളിമ്പിക്സ് യോഗ്യത പോരാട്ടത്തിനായുള്ള ട്രയൽസിലേക്ക് ജയിച്ചുകയറി. ടോക്കിയോ ഒളിമ്പിക്സിന് മുന്നോടിയായുള്ള ട്രയൽസിലേക്കുള്ള യോഗ്യതയാണ് ഇന്ന് മേരി കോം നേടിയത്. ട്രയൽസിൽ 9-1 ന്റെ ജയമാണ് നിഖാത് സറിനെ പരാജയപ്പെടുത്തി മേരി കോം നേടിയത്. എകപക്ഷീയമായ ജയമാണ് ഇന്ന് മേരി കോം നേടിയത്.

ചൈനയിൽ വെച്ച് അടുത്ത വർഷമാണ് ഒളിമ്പിക്സ് യോഗ്യത മത്സരങ്ങൾ നടക്കുക. അതിനുള്ള യോഗ്യതയാണ് ഇന്ന് മേരി കോം നേടിയത്. 51 കിലോ ഫ്ലൈ വെയിറ്റ് വിഭാഗത്തിൽ മേരികോമിനെ നേരിട്ട് യോഗ്യതമത്സരത്തിന് അയക്കാനായിരുന്നു ആദ്യം ഇന്ത്യൻ ബോക്സിംഗ് ഫെഡറേഷൻ തീരുമാനിച്ചത്. എന്നാൽ നിഖാത് സറിൻ ഇതിനെതിരെ രംഗത്ത് വന്ന് വിവാദമായൊരുന്നു. ഇതിനു ശേഷമാണ് ഒരു ട്രയൽസ് നടത്താൻ തീരുമാനമായത്.

പാട്രിക്‌ ഡേ – ബോക്‌സിങിന് ഒരു രക്തസാക്ഷി കൂടി

27 വയസ്സ് മാത്രമെ അമേരിക്കൻ ബോക്‌സർ പാട്രിക്‌ ഡേക്ക് ഉണ്ടായിരുന്നുള്ളു. സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നത് പോലെ ജീവിക്കാൻ ബോക്‌സ് ചെയ്യേണ്ട ആവശ്യവും അദ്ദേഹത്തിനു ഉണ്ടായിരുന്നില്ല. എന്നാൽ 14 വയസ്സ്‌ മുതൽ പാട്രിക്‌ ബോക്സിങ് റിങിലേക്ക് ഇറങ്ങിയത് ബോക്‌സിങിനോടുള്ള ഇഷ്ടം കൊണ്ട് മാത്രം ആയിരുന്നു. എന്നാൽ ചിക്കാഗോയിൽ ചാൾസ്‌ കോൺവെല്ലിനെതിരെയുള്ള മത്സരം പാട്രിക്കിന്റെ ജീവൻ തന്നെയാണ് എടുത്തത്. ശനിയാഴ്ച നടന്ന ബോക്‌സിങിനു ഇടയിൽ 10 റൗണ്ടിൽ നോക്ക് ഔട്ട് ചെയ്യപ്പെട്ടു തോൽവി വഴങ്ങിയ പാട്രിക്കിന്റെ നില ഗുരുതരമായതിനെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു എങ്കിലും ദിവസങ്ങൾ നീണ്ട ശ്രമത്തിനും ജീവൻ രക്ഷിക്കാൻ ആയില്ല.

4 ദിവസത്തോളം താരത്തിന്റെ ജീവൻ രക്ഷിക്കാൻ മസ്തിഷ്ക ഓപ്പറേഷൻ വരെ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. കരിയറിലെ 22 ഫൈറ്റിൽ 17 ലും ജയം കണ്ട താരത്തിന്റെ മരണം കായികമേഖലയെ തന്നെ ഞെട്ടിച്ചു. വികാരാതീതമായ കത്തിലൂടെ പ്രതികരിച്ച ചാൾസ്‌ കോൺവെൽ താൻ ഒരിക്കലും ഇത്തരമൊന്നു സംഭവിക്കുമെന്ന് വിചാരിച്ചില്ല എന്നു പറഞ്ഞപ്പോൾ ബോക്‌സിങ് നിരോധനം അടക്കം ആവശ്യപ്പെടുന്ന വിമർശനങ്ങൾ പല കോണിൽ നിന്നും ഉയരുന്നുണ്ട്. സമീപകാലത്ത് ബോക്സിങ് റിങ്ങിൽ മരണം ഏറ്റുവാങ്ങിയ നാലാമത്തെ താരം ആണ് പാട്രിക്‌. സമീപകാലത്ത് സമാനമായ രീതിയിൽ റഷ്യൻ താരം മാക്‌സിം ദാദഷേവ്, അർജന്റീനൻ താരം ഹൂഗോ സാന്റില്ലൻ, ബൽഗേറിയൻ താരം ബോറിസ് സ്റ്റാൻചോവ് എന്നിവർക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.

ഇത്തരം അപകടങ്ങളുടെ ആവർത്തനത്തിന്റെ പക്ഷാത്തലത്തിൽ കൂടുതൽ അപകടങ്ങൾ കുറക്കുന്ന രീതിയിലേക്ക് ബോക്‌സിങ് അടക്കമുള്ളവ മാറണം എന്ന ആവശ്യം ലോകത്തിന്റെ പല കോണിൽ നിന്നും ഉയരുകയാണ്. മത്സരത്തിനു മുമ്പ് താരങ്ങളെ മസ്തിഷ്ക സ്കാനിംഗ്, കൂടുതൽ മികച്ച മെഡിക്കൽ ചെക്ക് അപ്പ് അടക്കമുള്ളതിന് വിധയമാക്കണം എന്ന ആവശ്യം ഉയരുന്നുണ്ട്. എന്നാൽ പലപ്പോഴും അപകടങ്ങൾ മുൻകൂട്ടി കണ്ടാലും പിന്മാറാത്ത താരങ്ങൾ തന്നെയാണ് അപകടങ്ങൾക്ക് വലിയ പങ്ക് എന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. എന്നാൽ താരങ്ങളെ ചൂഷണം ചെയ്യുന്ന അധികൃതർ ആണ് ഇത്തരം സംഭവങ്ങൾക്ക് പ്രധാന കാരണം എന്നതാണ് വാസ്തവം. പലപ്പോഴും താരങ്ങളെ കൂടുതൽ അപകടങ്ങളിലേക്ക് തള്ളി വിടുകയാണ് ഇവർ ചെയ്യുന്നത്. എന്നാൽ ഇത്തരമുള്ള ആവർത്തിച്ചുള്ള മരണങ്ങൾ ബോക്‌സിങ് മേഖലയിൽ എന്തെങ്കിലും മാറ്റം കൊണ്ട് വരുമോ എന്നു കണ്ടറിയ

വീണ്ടുമൊരു ബോക്സിംഗ് ട്രാജഡി, പാട്രിക് ഡേക്ക് ദാരുണാന്ത്യം

വീണ്ടുമൊരു ബോക്സിംഗ് ട്രാജഡി. അമേരിക്കൻ ബോക്സർ പാട്രിക് ഡേക്ക് ദാരുണാന്ത്യം. ഒരു ബോക്സിംഗ് മത്സരത്തിനിടെ പരിക്കേറ്റ പാട്രിക് ഡേ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഡോക്ടർമാരുടെ പരിശ്രമങ്ങൾക്കൊന്നും താരത്തിനെ രക്ഷിക്കാനായില്ല.

നാല് ദിവസത്തോളം കോമയിൽ കിടന്നതിന് ശേഷമാണ് പാട്രിക് അന്തരിച്ചത്. ഒരു പ്രൊഫഷണൽ ബോക്സിംഗ് മത്സരത്തിൽ ചാൾസ് കോണ്വെൽ 10 ആം റൗണ്ടിലാണ് പാട്രികിനെ നോക്കൗട്ട് ചെയ്തത്. മൂന്ന് മാസത്തിനിടെ റിംഗിൽ സംഭവിക്കുന്ന നാലാമത്തെ ബോക്സറാണ് പാട്രിക് ഡേ.

ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മഞ്ജു റാണിക്ക് വെള്ളി മെഡൽ

ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 48 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ മഞ്ജു റാണിക്ക് വെള്ളി മെഡൽ. ഫൈനലിൽ രണ്ടാം സീഡ് ഏകാറ്ററിന പൾട്സേവയോട് 4-1ന് തോറ്റതോടെയാണ് മഞ്ജു റാണി വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. ആദ്യമായിട്ടാണ് മഞ്ജു ഇത്തവണ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മത്സരിച്ചത്.

ഇതോടെ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മെഡലുകളുടെ എണ്ണം നാലായി. മൂന്ന് വെങ്കലവും ഒരു വെള്ളിയുമാണ് ഇന്ത്യക്ക് ലോക ചാമ്പ്യൻഷിപ്പിൽ ലഭിച്ചത്. ഇന്ത്യക്ക് വേണ്ടി ജമുന ബോറോ, ലോവ്‌ലിനാ ബോർഗോഹൈൻ, മേരി കോം എന്നിവർ നേരത്തെ വെങ്കല മെഡല സ്വാന്തമാക്കിയിരുന്നു.

ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മേരി കോമിന് വെങ്കലം

ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ബോക്‌സർ മേരി കോമിന് വെങ്കലം.  51 കിലോഗ്രാം വിഭാഗത്തിൽ തുർക്കിയുടെ ബ്യുസ് നാസ് കകിർനോട് സെമി ഫൈനലിൽ തോറ്റതോടെയാണ് മേരി കോമിന് വെങ്കല മെഡൽ ഉറപ്പായത്. 51 കിലോഗ്രാം വിഭാഗത്തിൽ തന്റെ ആദ്യ ലോക മെഡലിനായി ഇറങ്ങിയ മേരി കോം 1-4ന് തുർക്കി എതിരാളിയോട് പരാജയപ്പെടുകയായിരുന്നു.

ആദ്യ റൗണ്ടിൽ മേരി കോം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അറ്റാക്കിലും ഡിഫൻസിലും മേരി കോം മികച്ചു നിൽക്കുകയും ചെയ്തു. എന്നാൽ രണ്ടാം റൗണ്ടിലും മൂന്നാം റൗണ്ടിലും മികച്ച പ്രകടനം പുറത്തെടുത്ത തുർക്കി എതിരാളി മത്സരത്തിൽ ജയിക്കുകയായിരുന്നു.

Exit mobile version