“പട്ടികൾ കുരച്ചു കൊണ്ടേയിരിക്കും” അർഷ്ദീപ് സിംഗിന് പിന്തുണയുമായി വിജേന്ദർ സിംഗ്

ഇന്നലെ പാകിസ്താന് എതിരായ മത്സരത്തിൽ ഒരു ക്യാച്ച് നഷ്ടപ്പെടുത്തിയതിന് ഇന്ത്യൻ യുക പേസർ അർഷ്ദീപ് വലിയ അറ്റാക്ക് ആണ് സാമൂഹിക മാധ്യമങ്ങളിൽ നേരിടുന്നത്. അദ്ദേഹത്തിന് പിന്തുണയുമായി ഇപ്പോൾ ഇന്ത്യൻ ബോക്സിങ് താരം വിജേന്ദർ സിംഗ് എത്തിയിരിക്കുകയാണ്.

“നായകൾ കുരച്ചു കൊണ്ടെയിരിക്കും” എന്ന് പറഞ്ഞ് അണ് ബോക്സർ വിജേന്ദർ സിംഗ് അർഷ്ദീപിന് പിന്തുണ അറിയിച്ചത്. ട്വിറ്ററിലൂടെ ആണ് വിജേന്ദർ പ്രതികരിച്ചത്. നേരത്തെ ഇന്ത്യൻ താരം വിരാട് കോഹ്ലിയും മുൻ ഇന്ത്യൻ താരം ഹർഭജൻ സിങും അർഷ്ദീപിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു.

ഇന്നലെ 18ആം ഓവറിൽ ആയിരുന്നു ആസിഫലിയുടെ ക്യാച്ച് അർഷ്ദീപ് നഷ്ടപ്പെടുത്തിയത്.

വിജേന്ദറിന് ശേഷം ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി അമിത് പംഗല്‍

ഐഒസി ബോക്സിംഗ് ടാസ്ക് ഫോഴ്സിന്റെ ഏറ്റവും പുതിയ റാങ്കിംഗില്‍ ലോക ഒന്നാം നമ്പര്‍ താരമായി ഇന്ത്യയുടെ അമിത് പംഗല്‍. 52 കിലോ വിഭാഗത്തിലാണ് അമിത് പംഗല്‍ ഈ നേട്ടം കൈവരിക്കുന്നത്. 2009ല്‍ ഒന്നാം സ്ഥാനം കൈയ്യടക്കിയ വിജേന്ദര്‍ സിംഗിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ലോക റാങ്കിംഗില്‍ ഇത്തരം നേട്ടം കൈവരിക്കുന്നത്.

വിജേന്ദറിന്റെ അന്നത്തെ നേട്ടം 75 കിലോ വിഭാഗത്തില്‍ ആയിരുന്നു.

Exit mobile version