പരിക്കിലും പൊരുതി നോക്കി സതീശ് കുമാർ, ക്വാർട്ടറിൽ പുറത്ത്

20210801 101116 01

ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ മറ്റൊരു മെഡൽ പ്രതീക്ഷക്കും അവസാനം. ആദ്യ റൗണ്ടിൽ പരിക്കേറ്റ ഇന്ത്യൻ താരം പരിക്ക് വക വക്കാതെയാണ് ഇന്ന് ക്വാർട്ടർ ഫൈനലിൽ ഇറങ്ങിയത്. സൂപ്പർ ഹെവി വെയിറ്റ് 91 കിലോ വിഭാഗത്തിൽ ലോക ഒന്നാം നമ്പർ താരമായ ജലോലോവിനു മുമ്പിൽ അതിനാൽ തന്നെ താരത്തിന് പിടിച്ചു നിൽക്കാൻ ആയില്ല.

ആദ്യ റൗണ്ടിൽ നന്നായി പൊരുതിയെങ്കിലും എല്ലാ ജഡ്ജിമാരും ഉസ്ബകിസ്ഥാൻ താരമായ ജലോലോവിനു ഒപ്പം ആണ് നിന്നത്. രണ്ടും മൂന്നും റൗണ്ടുകളിൽ കൂടുതൽ തളർന്ന സതീശിന് മേൽ സമ്പൂർണ ആധിപത്യം ലോക ഒന്നാം നമ്പർ താരം നേടി. ഇങ്ങനെ 5-0 നു ആണ് ഇന്ത്യൻ താരം പരാജയം വഴങ്ങിയത്. ഇതോടെ ഇന്ത്യയുടെ ഒരു മെഡൽ പ്രതീക്ഷ കൂടി അവസാനിച്ചു.

Previous articleസമ്പൂർണ ആധിപത്യത്തോടെ വനിത ഷോട്ട് പുട്ടിൽ സ്വർണം നേടി ചൈനീസ് താരം
Next articleഅറ്റ്ലാന്റ യുണൈറ്റഡ് പരിശീലകനാവാൻ ഫോൺസെക