ഏഷ്യ കപ്പ് യോഗ്യത, ഇന്ത്യയ്ക്ക് സൗദിയോട് പരാജയം

Sports Correspondent

FIBA ഏഷ്യ കപ്പ് 2021 യോഗ്യത മത്സരത്തിൽ ഇന്ത്യയ്ക്ക് പരാജയം. ആദ്യ ഗ്രൂപ്പ് മത്സരത്തിൽ സൗദി അറേബ്യയോടാണ് ഇന്ത്യ 61-80 എന്ന സ്കോറിന് പരാജയപ്പെട്ടത്. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ പാലസ്തീന്‍ ആണ് ഇന്ത്യയുടെ രണ്ടാമത്തെ എതിരാളികള്‍.

മൂന്നാം റാങ്ക് ടീമുകളുടെ യോഗ്യത മത്സരങ്ങളാണ് ഇപ്പോള്‍ സൗദിയിലെ ജിദ്ദയിൽ നടക്കുന്നത്. ആദ്യ രണ്ട് സ്ഥാനക്കാര്‍ ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിൽ നടക്കുന്ന ഏഷ്യ കപ്പിലേക്ക് യോഗ്യത നേടും.