പെഡ്രിക്ക് വിശ്രമം നൽകാൻ അവസാനം ബാഴ്സലോണയുടെ തീരുമാനം

20210821 131427

ബാഴ്സലോണയുടെ യുവതാരം പെഡ്രിക്ക് വിശ്രമം നൽകാൻ ക്ലബ് തീരുമാനിച്ചു. അവസാന ഒരു വർഷമായി നിർത്താതെ ഫുട്ബോൾ കളിക്കുന്ന പെഡ്രിക്ക് അടുത്ത രണ്ട് ആഴ്ച പൂർണ്ണ വിശ്രമം നൽകാൻ ആണ് ബാഴ്സലോണ തീരുമാനിച്ചിരിക്കുന്നത്. അത്ലറ്റിക് ബിൽബാവോക്ക് എതിരായ മത്സരത്തിന് ശേഷം താരത്തെ ബാഴ്സലോണ വെക്കേഷന് അയക്കും. അടുത്ത ആഴ്ച നടക്കുന്ന ഗെറ്റഫെക്ക് എതിരായ മത്സരത്തിലും സ്പെയിനിന്റെ അന്താരാഷ്ട്ര മത്സരങ്ങളിലും പെഡ്രി കളിക്കില്ല.

അത് കഴിഞ്ഞ് സെവിയ്യക്ക് എതിരായ മത്സരത്തിന് മുമ്പായി താരം ബാഴ്സലോണ സ്ക്വാഡിൽ തിരികെയെത്തും. അവസാന ഒരു സീസണിൽ 74 മത്സരങ്ങൾ ആണ് ഈ ടീനേജ് താരം കളിച്ചത്. ബാഴ്സലോണക്ക് വേണ്ടി കളിച്ചത് കൂടാതെ സ്പെയിനായി യൂറോ കപ്പിലും ഒളിമ്പിക്സിലും പെഡ്രി കളിച്ചിരുന്നു. എന്നിട്ട് വിശ്രമം എടുക്കാൻ തയ്യാറാകാതെ നേരെ ബാഴ്സലോണ സ്ക്വാഡിൽ എത്തിയ പെഡ്രി കഴിഞ്ഞ ആഴ്ച ബാഴ്സലോണയുടെ ലീഗിലെ ആദ്യ മത്സരത്തിലും കളിക്കുകയുണ്ടായി.

Previous articleവെള്ളി സ്വന്തമാക്കി അമിത് കുമാർ, ലോക U20 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് രണ്ടാം മെഡൽ
Next articleഏഷ്യ കപ്പ് യോഗ്യത, ഇന്ത്യയ്ക്ക് സൗദിയോട് പരാജയം