ലോകോത്തര ഗോളുകളുമായി നോർത്ത് ഈസ്റ്റിനെതിരെ ചെന്നൈയിന് ജയം

Photo: ISL
- Advertisement -

രണ്ട് മികച്ച ഗോളുകൾ പിറന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ചെന്നൈയിൻ എഫ്.സി. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഇരു ടീമുകളും ലഭിച്ച അവസരങ്ങൾ നഷ്ട്ടപെടുത്തുകയായിരുന്നു. തുടർന്ന് ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ രണ്ട് ഗോളുകളും പിറന്നത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ചെന്നൈയിൻ താരം റാഫേൽ ക്രിവെല്ലാരോയാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. ഈ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് കണ്ട ഏറ്റവും മികച്ച ഗോളാണ് താരം നോർത്ത് ഈസ്റ്റ് വലയിലേക്ക് അടിച്ചു കയറ്റിയത്. ഗ്രൗണ്ടിന്റെ മധ്യ ഭാഗത്ത് നിന്ന് ലഭിച്ച പന്ത് മികച്ചൊരു ഷോട്ടിലൂടെ ഗോൾ കീപ്പർ സുഭാശിഷ് റോയുടെ തലക്ക് മുകളിലൂടെ റാഫേൽ ക്രിവെല്ലാരോ ഗോളാക്കുകയായിരുന്നു.

അധികം താമസിയാതെ ചെന്നൈയിൻ തങ്ങളുടെ ലീഡ് ഇരട്ടിയാക്കി. ഇത്തവണയും മികച്ചൊരു ഗോളാണ് ചെന്നൈയിൻ നേടിയത്. പെനാൽറ്റി ബോക്സിന് പുറത്ത് നിന്ന് നെറിജസ് വാൾസ്‌കിസ് തൊടുത്ത ഷോട്ട് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോൾ കീപ്പർ സുഭാശിഷ് റോയ്ക്ക് ഒരു അവസരവും നൽകാതെ വല കുലുക്കുകയായിരുന്നു. ജയത്തോടെ ചെന്നൈയിൻ തങ്ങളുടെ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി.

Advertisement