സിന്ധു സ്വിസ്സ് ഓപ്പണ്‍ ഫൈനലില്‍, റിയോ ഒളിമ്പിക്സ് ഫൈനലിന്റെ ആവര്‍ത്തനം

സ്വിസ്സ് ഓപ്പണ്‍ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ പിവി സിന്ധു. ഇന്ന നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ ഡെന്മാര്‍ക്കിന്റെ മിയ ബ്ലിച്ച്ഫെല്‍ഡടിനെയാണ് സിന്ധു നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെടുത്തിയത്. 22-20, 21–10 എന്ന സ്കോറിനാണ് വിജയം. ഫൈനലില്‍ സ്പെയിനിന്റെ കരോളിന മരിന്‍ ആണ് സിന്ധുവിന്റെ എതിരാളി. 2016 റിയോ ഒളിമ്പിക്സ് ഫൈനലില്‍ ഇരു താരങ്ങളും ഏറ്റുമുട്ടിയപ്പോള്‍ സിന്ധുവിനെ വീഴ്ത്തി മരിന്‍ സ്വര്‍ണ്ണം സ്വന്തമാക്കിയിരുന്നു.

അതേ സമയം പുരുഷ ഫൈനലില്‍ ശ്രീകാന്ത് കിഡംബി സെമി ഫൈനലില്‍ ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സെനോട് പരാജയം ഏറ്റുവാങ്ങി. 21-13, 21-19 എന്ന സ്കോറിനാണ് ശ്രീകാന്ത് കിഡംബിയെ വിക്ടര്‍ പരാജയപ്പെടുത്തിയത്.